മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ പോലും എയര്‍ ഇന്ത്യ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണം: പി സി എഫ് നേതാക്കള്‍
|ഇതിന്റെ ആദ്യ പടിയായി പ്രവാസികള്‍ക്കിടയില്‍ സംഘടന ഒപ്പ് ശേഖരണം നടത്തും.
മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ പോലും എയര്‍ ഇന്ത്യ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് നാട്ടിലും ഗള്‍ഫിലും പ്രചാരണം നടത്തുമെന്ന് പി ഡി പിയുടെ പ്രവാസി വിഭാഗമായ പി സി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ആദ്യ പടിയായി പ്രവാസികള്‍ക്കിടയില്‍ സംഘടന ഒപ്പ് ശേഖരണം നടത്തും.
ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള പ്രദേശമാണ് ഗള്‍ഫ്. അവിടെ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ വേണ്ടത്ര സംവിധാനം ഇനിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പി സി എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. മൃതദേഹം തൂക്കി നോക്കി വില ഈടാക്കുന്ന നടപടി എയര്‍ ഇന്ത്യ അവസാനിപ്പിക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രവാസികളില്‍ നിന്ന് ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും എത്തിക്കും. സമാനമനസ്കരായ സംഘടനകളുമായി ചേര്‍ന്ന് നാട്ടില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
പി സി എഫ് നേതാക്കളായ ഹക്കീം വാഴക്കാല, നൂറുദ്ദീന്‍ പുതുക്കാട്, റാഷിദ് സുല്‍ത്താന്‍, പ്രശാന്തന്, ഷംനാദ് പുതുക്കുറിച്ചി, ഷാഫി കഞ്ഞുപ്പുര തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.