Gulf
യമനിലെ സൈനിക ഇടപെടല്‍ വിജയത്തിലേക്കെന്ന് സഖ്യസേന വക്താവ്യമനിലെ സൈനിക ഇടപെടല്‍ വിജയത്തിലേക്കെന്ന് സഖ്യസേന വക്താവ്
Gulf

യമനിലെ സൈനിക ഇടപെടല്‍ വിജയത്തിലേക്കെന്ന് സഖ്യസേന വക്താവ്

Sithara
|
24 April 2018 10:57 PM GMT

സൌദിയുടെ നേതൃത്വത്തില്‍ സഖ്യസേന യമനില്‍ നടത്തുന്ന സൈനിക ഉടപെടല്‍ 85 ശതമാനം ലക്ഷ്യം നേടാനായെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ അഹ്മദ് അല്‍അസീരി

സൌദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന യമനില്‍ നടത്തുന്ന സൈനിക ഉടപെടല്‍ 85 ശതമാനം ലക്ഷ്യം നേടാനായെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ അഹ്മദ് അല്‍അസീരി വ്യക്തമാക്കി. യമന്‍ പ്രശ്നപരിഹാരം ഉടന്‍ തന്നെ സാധ്യമാകുമെന്നും സഖ്യസേന വക്താവ് പറഞ്ഞു.

ആസിഫതുല്‍ അസം എന്ന പേരില്‍ യമനില്‍ മൂന്ന് വര്‍ഷമായി സൌദിയുടെ നേതൃത്വത്തില്‍ സഖ്യസേന നടത്തുന്ന സൈനിക ഇടപെടല്‍ 85 ശതമാനം ലക്ഷ്യം നേടിയതായി മേജര്‍ ജനറല്‍ അഹ്മദ് അല്‍അസീരിയാണ് പറഞ്ഞത്. യമനില്‍ സഖ്യസേനയുടെ ഇടപെടലുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കള്ളവാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കാനില്ലെന്നും ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം
പറഞ്ഞു. യമനില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ മറ്റു ബദല്‍ മാര്‍ങ്ങളൊന്നുമില്ല. സമ്പൂര്‍ണ സമാധാനം സമീപ ഭാവിയില്‍ സാധ്യമാകുമെന്നും അസീരി പറഞ്ഞു.

പരസ്പര ചര്‍ച്ചകളിലൂടെ സമാധാനം കൈവരിക്കാനാണ് ശ്രമിക്കുന്നത്. അത് സാധ്യമായില്ലെങ്കില്‍ സൈനിക നടപടിയിലൂടെ തന്നെ ലക്ഷ്യം കാണും. നിലവില്‍ യമന്റെ മിക്ക തന്ത്രപ്രധാന മേഖലകളും സഖ്യസേനയുടെ നിയന്ത്രണത്തിലാണുള്ളത്. സമാധാനം കൈവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ലക്ഷ്യം വെച്ച് ഹൂഥികള്‍ മിസൈല്‍ തൊടുത്തുവിട്ടു എന്ന കെട്ടിച്ചമച്ച വാര്‍ത്തക്കെതിരെ പ്രതികരിക്കാനില്ലെന്നും അസീരി പറഞ്ഞു. രാജ്യത്തെ ലക്ഷ്യംവെച്ച് ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങളുടെ വിശദ വിവരങ്ങള്‍ അപ്പപ്പോര്‍ ഔദ്യോഗികമായി അറിയിക്കാറുണ്ട്. സ്വന്തം താത്പര്യ പ്രകാരം മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ക്കെല്ലാം പ്രതികരിക്കാനാവില്ല. പ്രാദേശികവും അന്തര്‍ദേശീയവുമായ മാധ്യമങ്ങളുടെ സഹകരണത്തോടെ ഹൂത്തികള്‍ പ്രാരംഭ ഘട്ടം മുതല്‍തന്നെ കള്ളവാര്‍ത്തകള്‍ ചമക്കുന്നുണ്ടെന്നും അസീരി പറഞ്ഞു.

യമനില്‍ സമാധാന പുനസ്ഥാപിക്കാനും നിയമാനുസൃത ഭരണകൂടത്തെ തിരികെ കൊണ്ടുവരുന്നതിനുമായി 2014 മാര്‍ച്ച് അവസാനത്തിലാണ് സൌദിയുടെ നേതൃത്വത്തില്‍ സൈനിക നടപടി ആരംഭിച്ചത്.

Related Tags :
Similar Posts