Gulf
കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യംകുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യം
Gulf

കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യം

Alwyn
|
25 April 2018 3:03 PM GMT

കുവൈത്തില്‍ താമസ രേഖകള്‍ ഇല്ലാത്തതിനാല്‍ എംബസ്സി ഷെല്‍ട്ടറിലും നാടുകടത്തല്‍ കേന്ദ്രത്തിലുമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.

കുവൈത്തില്‍ താമസ രേഖകള്‍ ഇല്ലാത്തതിനാല്‍ എംബസ്സി ഷെല്‍ട്ടറിലും നാടുകടത്തല്‍ കേന്ദ്രത്തിലുമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. സൗദി പ്രശ്‌നത്തില്‍ സ്വീകരിച്ച നയതന്ത്ര സമീപനം കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ കാര്യത്തിലും വേണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തരും പ്രവാസി സംഘടനകളും ആവശ്യപ്പെടുന്നത്. നടപടി ക്രമങ്ങളിലെ കാലതാമസം മൂലം നിരവധി പേരാണ് നാട്ടിലേക്കു മടങ്ങാനാവാതെ വിവിധ പൊലീസ് ലോക്കപ്പുകളിലും എംബസ്സി അഭയ കേന്ദ്രത്തിലും കഴിയുന്നത്.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 29000 ത്തോളം ഇന്ത്യക്കാര്‍ ഇഖാമനിയമലംഘകരായി രാജ്യത്തു കഴിയുന്നുണ്ട്. വീട്ടു ജോലിക്കിടെ ഒളിച്ചോടിയും മറ്റും അനധികൃത താമസക്കാരായി മാറിയവരാണ് ഇവരിലേറെയും. അഭയകേന്ദ്രത്തില്‍ കഴിയുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചയക്കുന്ന കാര്യത്തില്‍ കുവൈത്ത് നിയമങ്ങള്‍ മറികടന്നു ഇടപെടാന്‍ കഴിയില്ലെന്നാണ് ഇന്ത്യന്‍ എംബസിയുടെ വിശദീകരണം. തിരിച്ചയക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധാരണ ഗതിയില്‍മൂന്നു മുതല്‍ ആറു മാസം വരെ കാലതാമസം എടുക്കുമെന്നും എംബസ്സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശനത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ഗുണം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കയാത്രക്കു കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നയതന്ത്ര ഇടപെടല്‍ വേണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നു ഇടതുസാംസ്‌കാരിക സംഘടനയായ കല കുവൈത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Similar Posts