ബദല്‍ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന പാര്‍ട്ടികള്‍ക്ക് കേരളത്തിലെ സാഹചര്യം അനുകൂലമാകുമെന്ന് ഹമീദ് വാണിയമ്പലം
|കേരളത്തിന്റെ ഭാവിരാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് പാതയൊരുക്കാനാണ് വെല്‍ഫയര്‍ പാര്‍ട്ടി ആഗ്രഹിക്കുന്നത്
കേരളത്തിന്റെ ഭാവിരാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് പാതയൊരുക്കാനാണ് വെല്‍ഫയര്‍ പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ദുബൈയില്‍ പാര്‍ട്ടി ബഹുജന സംഗമം ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദഹേം.
മുന്നണി രാഷ്ട്രീയത്തിന്റെ മറവില്‍ കേരളത്തിന്റെ മണ്ണും വിഭവങ്ങളും കൊള്ള ചെയ്യുന്ന സംസ്കാരമാണുള്ളതെന്നും ഇതിനെതിരായ ജനരോഷം ബദല്‍ കൂട്ടായ്മകള്‍ക്ക് അനുകൂലമായി മാറുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. അഴിമതിയും സ്വജന പക്ഷപാതിത്വവും കലര്‍ന്ന യു.ഡി.എഫ് ഭരണത്തിനെതിരായ ജനവികാരം സംസ്ഥാനത്ത് വ്യാപകമാണ്. ഒപ്പം തന്നെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കാരണം സര്‍ക്കാറിനെതിരായ ജനവികാരം പ്രയോജനപ്പെടുത്തുന്നതില്‍ ഇടതുമുന്നണിയും പരാജയപ്പെട്ടിരിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെ ബദല്‍ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന പാര്‍ട്ടികള്‍ക്ക് അനുകൂലമായ സാഹചര്യം കേരളത്തില്‍ വൈകാതെ ഉരുത്തിരിയുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയ രാഷ്ട്രീയ കക്ഷിയായ ബി.ജെ.പി എത്രതന്നെ ആഗ്രഹിച്ചാലും ആ പാര്‍ട്ടിയെ പിന്തുണക്കാന്‍ പ്രബുദ്ധ കേരളം തയ്യാറാകില്ലെന്നും ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്കു വേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന വെല്‍ഫെയര്‍ പാര്‍ട്ടി പ്രവാസി പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അന്‍വര്‍ വാണിയമ്പലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് സ്വാഗതവും ദുബൈ പ്രസിഡന്റ് സിറാജുദ്ദീന്‍ ഷമീം നന്ദിയും പറഞ്ഞു. റോസി ടീച്ചര്‍, ബുനൈസ് കാസിം, അബ്ദു സമദ്, ബഷീര്‍ ഉളിയില്‍, മുരളി മാഷ്, കെ.എം.അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.