Gulf
സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് തുടങ്ങിസൌദിയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് തുടങ്ങി
Gulf

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് തുടങ്ങി

Jaisy
|
25 April 2018 3:03 AM GMT

വരും ദിവസങ്ങളില്‍ തണുപ്പ് വിട്ട് അന്തരീക്ഷം പൂര്‍ണമായും ചൂടിലേക്ക് മാറും

ചൂടിലേക്ക് കാലാവസ്ഥ മാറുന്നതിന് മുന്നോടിയായി സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് തുടങ്ങി. ജിദ്ദയില്‍ ഇന്നലെ വീശിത്തുടങ്ങിയ പൊടിക്കാറ്റ് ഇന്ന് തലസ്ഥാന നഗരിയിലുമെത്തി. വരും ദിവസങ്ങളില്‍ തണുപ്പ് വിട്ട് അന്തരീക്ഷം പൂര്‍ണമായും ചൂടിലേക്ക് മാറും.

ഇത്തവണ ശക്തമായ തണുപ്പെത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ കാലാവസ്ഥ നീരീക്ഷകരുടെ പ്രവചനത്തിനെതിരായിരുന്നു റിയാദിലടക്കം കാലാവസ്ഥ. ഒദ്യോഗിക കണക്ക് പ്രകാരം റിയാദില്‍ തണുപ്പെത്തിയത് പരമാവധി രമ്ട് ഡിഗ്രി വരം. കഴിഞ്ഞ വര്‍ഷം മൈനസ് ഡിഗ്രിയിലേക്കെത്തിയിരുന്നു തണുപ്പ്. ഇത്തവണ തണുപ്പവസാനിപ്പിച്ച് കാലാവസ്ഥ ചൂടിലേക്ക് മാറുകയാണ്. ഇതിന് മുന്നോടിയായി ശക്തമായ പൊടിക്കാറ്റുണ്ടായി വിവിധ ഭാഗങ്ങളില്‍.

വിവിധ ഭാഗങ്ങള്‍ പൊടിപടലത്താല്‍ മൂടി. വരുന്ന രണ്ടാഴ്ചയോടെ ചൂട് ശക്തമാകും. സൗദിയിലെ പടിഞ്ഞാറൻ മേഖലയിൽ ഇന്നലെ വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. ജിദ്ദ, മക്ക, ബഹ്‌റ, അൽ ജമൂം എന്നിവിടങ്ങളിലാണ് കാറ്റ് വീശിയത്. കാറ്റിന്റെ വേഗത കാരണം ജിദ്ദ സീ പോർട്ടിൽ പ്രവർത്തനങ്ങൾ അൽപ്പ സമയം നിറുത്തിവെച്ചിരുന്നു. ദൂരക്കാഴ്ച കുറഞ്ഞതിനാൽ റോഡുകളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

Related Tags :
Similar Posts