Gulf
Gulf

ഓര്‍മ്മകളുടെ സൂക്ഷിപ്പുകാരനായി ഫൈസല്‍

Jaisy
|
25 April 2018 1:39 PM GMT

ഈ കാർഡുകൾക്ക് ഒരു പാട് കഥകൾ പറയാനുണ്ടാകും

നാട്ടിലുള്ളവരുമായി മുഖാമുഖം സംസാരിക്കാനുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളുണ്ട് ഇക്കാലത്ത്. അതിനാൽ പുതുതലമുറ പ്രവാസികൾക്ക് കാളിംഗ് കാർഡും തപാൽ സ്റ്റാമ്പുകളുമൊക്കെ ഇന്ന് വെറും കൗതുകങ്ങൾ മാത്രമാണ് .എന്നാൽ പഴയകാല പ്രവാസികൾക്ക് എപ്പോഴും ഗൃഹാതുരതയുണർത്തുന്ന ഈടുവെപ്പുകളാണിവയൊക്കെ.

ഈ കാർഡുകൾക്ക് ഒരു പാട് കഥകൾ പറയാനുണ്ടാകും..പ്രവാസത്തിന്റെ വേദനകള്‍., വിരഹദുഖങ്ങള്‍, നാട്ടിലെയും മറുനാട്ടിലെയും വിശേഷങ്ങള്‍ അങ്ങനെയങ്ങിനെ..ആദ്യകാലപ്രവാസികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഈ ആശയവിനിമയോപാധികൾ ഹൃദയത്തോട് ചേർത്തു വെക്കുന്ന ഒരു പുതുമുറക്കാരനെ പരിചയപ്പെടാം.

ബഹറൈനിൽ ജോലി ചെയ്യുന്ന വില്യാപ്പള്ളി സ്വദേശിയായ എ.പി ഫൈസലിന്റെ കയ്യിലാണ് കാളിംഗ് കാർഡുകളുടെയും സ്റ്റാമ്പുകളുടെയും അപൂർവ ശേഖരമുള്ളത് . പഴയ പത്രക്കട്ടിംഗുകൾ. ഫിലിം റോളുകൾ,അപൂർവ ചിത്രങ്ങൾ,പഴയ കറൻസികൾ, നാണയങ്ങൾ.പഴയ കാല പ്രവാസത്തിന്റെ ഓർമകൾ തുടിക്കുന്ന എല്ലാമുണ്ട് ഫൈസലിന്റെ ശേഖരത്തിൽ. ഫൈസലിന് ഈ പഴമയുടെ സൂക്ഷിപ്പുകൾ കേവലമൊരു ഒരു ഹോബിയല്ല. പ്രവാസ ലോകത്തെ പുതുതുലമുറക്ക് ഓർമകളെ വീണ്ടെടുക്കുവാനുള്ള ഈടുവെപ്പുകൾ കൂടിയാണ്.

Related Tags :
Similar Posts