സൗദിയില്‍ പ്രത്യേക ഇനങ്ങള്‍ക്കുള്ള ടാക്സ് പ്രാബല്യത്തില്‍ വന്നു
|ജിസിസി രാജ്യങ്ങളുടെ കൂട്ടായ തീരമാന പ്രകാരമാണ് ടാക്സ് ഏര്‍പ്പെടുത്തിയത്
സൗദി അറേബ്യയില്‍ പ്രത്യേക ഇനങ്ങള്‍ക്കുള്ള ടാക്സ് പ്രാബല്യത്തില്‍ വന്നു. പുകയില ഉത്പന്നങ്ങള്‍, പവര്‍ ഡ്രിംങ്സ് , ഗ്യാസ് ഡ്രിങ്സ് എന്നിവക്കാണ് അധിക നികുതി ഏര്‍പ്പെടുത്തിയത്. ജിസിസി രാജ്യങ്ങളുടെ കൂട്ടായ തീരമാന പ്രകാരമാണ് ടാക്സ് ഏര്‍പ്പെടുത്തിയത്.
പുകിയില ഉല്‍പന്നങ്ങള്‍, പവര്‍ ഡ്രിങ്ക്സ് തുടങ്ങി തെരഞ്ഞെടുത്ത ഇനങ്ങള്‍ക്ക് 50 മുതല്‍ 100 ശതമാനം വരെയാണ് ടാക്സ് ഏര്‍പ്പെടുത്തിയത്. പുകയില ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനവും പവര്‍ ഡ്രിങ്ക്സ്, ഗ്യാസ് ഡ്രിംങ്സ് എന്നിവക്ക് 50 ശതമാനവുമാണ് നികുതി ബാധകമാവുക. ചില്ലറ വില്‍പന വിലയെ അവലംബിച്ചാണ് ടാക്സ് ചുമത്തുകയെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പ്രത്യേക ഇനങ്ങള്‍ക്കുള്ള ടാക്സ് 45 ദിവസത്തിനകം അതോറിറ്റിയില്‍ അടച്ചിരിക്കണം.പുകയില ഇനങ്ങളില്‍ നിന്ന് മാത്രം 2020നുള്ളില്‍ 15 ബില്യന്‍ റിയാല്‍ രാഷ്ട്രത്തിന് വരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാക്സ് വെട്ടിപ്പ് നടത്തുന്നവര്‍ക്കും ഇറക്കുമതി വിവരത്തില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കും നിയമാനുസൃതമുള്ള പിഴയും ശിക്ഷയും ലഭിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ആരോഗ്യത്തിന് ഹാനികരമായ പുകയില, പവര്‍ ഡ്രിങ്ക്സ് എന്നിവയുടെ ഉപഭോഗം കുറക്കലും ടാക്സ് ഏര്‍പ്പെടുത്തുന്നതിന്റെ ലക്ഷ്യമാണ്. നികുതി ഏര്‍പ്പെടുത്തിയതോടെ ചില്ലറ വില്‍പ്പന കടകളില്‍ ഇവയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട‌്. പുതിയ വിലയില്‍ മൊത്ത വില്‍പ്പന ആരംഭിക്കാത്തതാണ് ഇതിന് കാരണം. ഭൂരിഭാഗം സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പുതിയ വിലയിലാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്.
അതേസമയം ഇത്തരം ഉല്‍പന്നങ്ങള്‍ നിര്‍ണിത അളവില്‍ വിദേശത്ത് നിന്ന് കൊണ്ടുവരുന്നതിന് യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. 200 സിഗരറ്റുകള്‍, 500 ഗ്രാം പുകയില ഉല്‍പന്നങ്ങള്‍ എന്നിവക്കും 20 ലിറ്റര്‍ ഗ്യാസ് ഡ്രിങ്ക്സ്, 10 ലിറ്റ പവര്‍ ഡ്രിങ്ക്സ് എന്നിവക്കുമാണ് ഇളവ് ബാധകമാവുക. നിര്‍ണിത അളവില്‍ കൂടുതല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ മുഴുവന്‍ സാധനങ്ങള്‍ക്കും ടാക്സ് ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു. 2018 മൂല്യവര്‍ധിത ടാക്സും (വാറ്റ്) ഏര്‍പ്പെടുത്താന്‍ സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.