Gulf
സൌദിയില്‍ മൊബൈല്‍ഫോണ്‍ രംഗത്ത് സ്വദേശിവല്‍ക്കരണം; നടപടികള്‍ ത്വരിതഗതിയില്‍സൌദിയില്‍ മൊബൈല്‍ഫോണ്‍ രംഗത്ത് സ്വദേശിവല്‍ക്കരണം; നടപടികള്‍ ത്വരിതഗതിയില്‍
Gulf

സൌദിയില്‍ മൊബൈല്‍ഫോണ്‍ രംഗത്ത് സ്വദേശിവല്‍ക്കരണം; നടപടികള്‍ ത്വരിതഗതിയില്‍

admin
|
26 April 2018 3:05 PM GMT

സൌദിയില്‍ മൊബൈല്‍ ഫോണ്‍ രംഗത്ത് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന പരിശോധന ഏകോപിപ്പിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ ....

സൌദിയില്‍ മൊബൈല്‍ ഫോണ്‍ രംഗത്ത് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന പരിശോധന ഏകോപിപ്പിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ സ്വദേശി വത്കരണം ഉറപ്പുവരുത്തുന്നതിനായി സംയുക്ത പരിശീലനം ജൂണ്‍ ആദ്യവാരം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തൊഴില്‍, വാണിജ്യ - വ്യവസായം, മുനിസിപ്പല്‍ ഗ്രാമ കാര്യം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് റിയാദില്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്. പരിശോധന ശക്തമാക്കി അനുവദിച്ച സമയ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പനയും മെയ്ന്‍റനന്‍സു പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ ഏകോപനം സുപ്രധാനമാണെന്ന് യോഗം വിലയിരുത്തി. മൊബൈല്‍ ഫോണ്‍ സ്വദേശിവല്‍ക്കരണം ഫലപ്രദമായി നടപ്പാക്കാന്‍ പഴുതടച്ച പരിശോധനയാണ് എളുപ്പ മാര്‍ഗമെന്ന് തൊഴില്‍ മന്ത്രാലയം പരിശോധന വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഹുവൈദി പറഞ്ഞു. പരിശോധനകളിലൂടെ മാര്‍ക്കറ്റില്‍ യഥാര്‍ഥത്തില്‍ നടക്കുന്നതെന്താണെന്ന കൃത്യമായ ചിത്രം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണ്‍ വ്യാപാര രംഗത്ത് അമ്പത് ശതമാനം സ്വദേശിവല്‍ക്കരിക്കണത്തിന് അനുവദിച്ച സമയപരിധിയായ ജൂണ്‍ ആറ് മുതല്‍ പരിശോധന ആരംഭിക്കും. ടെലി കമ്യണിക്കേഷന്‍ രംഗത്ത് തൊഴിലെടുക്കാന്‍ മുന്നോട്ട് വരുന്ന സ്വദേശി യുവതി യുവാക്കള്‍ക്ക് പരമാവധി ജോലി ഉറപ്പാക്കുകയാണ് സ്വദേശിവല്‍ക്കരണം ലക്ഷ്യമാക്കുന്നത്. മാന്യമായ വേതനവും തൊഴില്‍ സുരക്ഷയും ഉറപ്പാക്കുന്നതോടൊപ്പം സാമൂഹികവും സാമ്പത്തികവും സുരക്ഷാപരവുമായ പ്രാധാന്യവും നിയമത്തിന് പിന്നിലുണ്ട്. വ്യക്തമായ ബിനാമി ഇടപാടുകള്‍ അവസാനിപ്പിക്കാനും മൊബൈല്‍ ഫോണ്‍ രംഗത്തെ സ്വദേശിവല്‍ക്കരണത്തിലൂടെ സാധ്യമാകുമെന്നും അധികൃതര്‍ കരുതുന്നു.

Similar Posts