Gulf
എണ്ണ വിപണി മെച്ചപ്പെടുത്താന്‍ സൗദിയും റഷ്യയും ധാരണയിലെത്തിഎണ്ണ വിപണി മെച്ചപ്പെടുത്താന്‍ സൗദിയും റഷ്യയും ധാരണയിലെത്തി
Gulf

എണ്ണ വിപണി മെച്ചപ്പെടുത്താന്‍ സൗദിയും റഷ്യയും ധാരണയിലെത്തി

Jaisy
|
26 April 2018 1:17 AM GMT

റിയാദിലെത്തിയ റഷ്യന്‍ ഊര്‍ജ്ജ മന്ത്രി സല്‍മാന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം

എണ്ണ വിപണി മെച്ചപ്പെടുത്താന്‍ സൗദിയും റഷ്യയും ധാരണയിലെത്തി. റിയാദിലെത്തിയ റഷ്യന്‍ ഊര്‍ജ്ജ മന്ത്രി സല്‍മാന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റഷ്യന്‍ പ്രസിഡണ്ട് വ്ളാദ്മിര്‍ പുടിന്‍ സല്‍മാന്‍ രാജാവുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ കൊട്ടാരത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹും പങ്കെടുത്തു.എണ്ണ വിപണി മെച്ചപ്പെടുത്തുന്നതിന് സൗദിയും റഷ്യയും തമ്മില്‍ ധാരണയായിട്ടുണ്ടെന്ന് സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ബുധനാഴ്ച സല്‍മാന്‍ രാജാവുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ വ്ളാദമീര്‍ പുടിനും ഇരു രാജ്യങ്ങള്‍ക്കിടയില്‍ എണ്ണ മേഖലയിലെ സഹകരണത്തിന് യോജിപ്പിലത്തെിയിരന്നു. ഒപെകിന് പുറത്തുള്ള റഷ്യ ഉല്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ ഉല്‍പാദന തോത് കൂടി കണക്കാക്കിയാണ് ഉല്‍പാദന നിയന്ത്രണം നടപ്പാക്കേണ്ടത്. വിപണി ആവശ്യത്തിന്റെ നേരിയ അളവ് ഉല്‍പാദനം നിലനിര്‍ത്തുന്നതാണ് എണ്ണ വില കുറയാതിരിക്കാന്‍ നല്ലതെന്ന് അല്‍ഫാലിഹ് പറഞ്ഞു. ഒപെക് കൂട്ടായ്മയിലെ അംഗരാജ്യങ്ങളും കൂട്ടായ്മക്ക് പുറത്തുള്ള രാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

സൗദി ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദ്, വിദേശകാര്യ സഹമന്ത്രി ഡോ. നിസാര്‍ ഉബൈദ് മദനി, സൗദിയിലെ റഷ്യന്‍ അംബാസഡര്‍ സര്‍ജി കോസ്ലോവ്, മന്ത്രിസഭാംഗ ഡോ. മുസാഇദ് അല്‍ഐബാന്‍ എന്നിവരും രാജാവിന്റെ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.

Related Tags :
Similar Posts