ദുബൈ മെട്രോ വൈകി, യാത്രക്കാര്‍ വലഞ്ഞു
|സാങ്കേതിക തകരാറ് കാരണം റെഡ് ലൈനിലാണ് ദുബൈ മെട്രോ സര്‍വീസ് താളം തെറ്റിയത്
ദുബൈ മെട്രോ സമയം തെറ്റി ഓടിയത് യാത്രക്കാരെ വലച്ചു. പെരുന്നാൾഅവധി കഴിഞ്ഞ് ഇന്നലെ രാവിലെ ജോലിക്ക് പുറപ്പെട്ടവരെയാണ് മെട്രോ വലച്ചത്.
സാങ്കേതിക തകരാറ് കാരണം റെഡ് ലൈനിലാണ് ദുബൈ മെട്രോ സര്‍വീസ് താളം തെറ്റിയത്. രണ്ടും അഞ്ചൂം മിനിറ്റ് ഇടവിട്ട് വരേണ്ടിടത്ത് 15 ഉം 20 ഉം മിനിറ്റ് വൈകിയാണ് ട്രെയിനുകൾ എത്തിയത്. കിട്ടിയ വണ്ടിയല്‍ കയറിപ്പറ്റാൻ ആളുകൾ തിക്കിത്തിരക്കി. എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാതായതോടെ പ്ലാറ്റ്ഫോമുകളിൽ ആൾത്തിരക്കേറി. വൈകി വന്ന മെട്രോയിൽ ഇറങ്ങി വന്ന ആൾക്കൂട്ടത്തിന് ഫീഡർ ബസുകൾ തികഞ്ഞില്ല. അതോടെ അവയിലും തിരക്കായി. യൂനിയൻ, യുഎഇ എക്സ്ചേഞ്ച് തുടങ്ങിയ സ്റ്റേഷനുകളിൽ കുരുങ്ങിയ യാത്രക്കാർ സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ആർ.ടി.എ അധികൃതർ ഇതു സംബന്ധിച്ച്ഔദ്യോഗികമായി പ്രതികരിച്ചില്ല. എന്നാൽ ബുർജുമാൻ സ്റ്റേഷൻ മുതൽ റെഡ്ലൈനിൽ സാങ്കേതിക തകരാർ ഉള്ളതായി ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.പിന്നീട് ഒരു മണിക്കൂറിനു ശേഷം രാവിലെ ഒന്പതരക്കാണ് ഗതാഗതം ഏതാണ്ട് സാധാരണ നിലയിലായത്.