സിറ്റി ഫ്ലവറിന്റെ പതിനേഴാമത് ഷോറൂം സകായില് പ്രവര്‍ത്തനമാരംഭിച്ചു
|ഫ്ലീരിയ ഗ്രൂപ്പിന്റെ ചില്ലറ വില്‍പ്പന ശൃംഖലയായ സിറ്റി ഫ്ലവറിന്റെ 17ാമത് ഷോറൂം സൗദി അറേബ്യയിലെ സകായില് പ്രവര്‍ത്തനമാരംഭിച്ചു. ഭക്ഷ്യ വസ്തുക്കള്‍ ഒഴികെയുള്ള എല്ലാതരം ഉത്പനങ്ങളുടെയും വിപുലമായ ശേഖരമാണ് 15000 ചതുരശ്ര അടി വിസ്തൃതിയില്‍ സജ്ജമാക്കിയ പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.
ഫ്ലീരിയ ഗ്രൂപ്പിന്റെ ചില്ലറ വില്‍പ്പന ശൃംഖലയായ സിറ്റി ഫ്ലവറിന്റെ 17ാമത് ഷോറൂം സൗദി അറേബ്യയിലെ സകായില് പ്രവര്‍ത്തനമാരംഭിച്ചു. ഭക്ഷ്യ വസ്തുക്കള്‍ ഒഴികെയുള്ള എല്ലാതരം ഉത്പനങ്ങളുടെയും വിപുലമായ ശേഖരമാണ് 15000 ചതുരശ്ര അടി വിസ്തൃതിയില്‍ സജ്ജമാക്കിയ പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.
സകാകയിലെ കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ അല്‍ രാജ്ഹി ബാങ്കിന് സമീപം പ്രവൃത്തിക്കുന്ന ഷോറൂം ആയിദ് സലീം അല്‍ റുവൈലി ഉദ്ഘാടനം ചെയ്തു. ഫ്ലീരിയ ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ ടി.എം അഹമ്മദ് കോയ,ഡയറക്ടര്‍മാരായ ഇ.കെ റഹീം, റാഷിദ് അഹമദ് കോയ, മുഹ്സിന് അഹമദ് കോയ,ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഫസല്‍ റഹ്മാന്, തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍,പാദരക്ഷകള്‍, എന്നീ വിഭാഗങ്ങളിലായി മികച്ച ഉല്‍പ്പന്നങ്ങളുടെ വന്ശ്രേണിയാണ് പുതിയ ഷോറൂമിലുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ പുതിയ മൂന്ന് ശാഖകളുടെ പ്രവര്‍ത്തനം ആറു മാസത്തിനകം ആരംഭിക്കുമെന്ന് ഡയറക്ടര്‍ ഇകെ റഹീം പറഞ്ഞു. ചീഫ് ഫിനാന്‍സ് ഓഫീസര്‍ അന്‍വര്‍സാദത്ത്, ഓപ്പറേഷന് വൈസ് പ്രസിഡന്റ് സുനു സുന്ദരന്‍, സീനിയര്‍ മാര്‍ക്കറ്റിംങ് മാനേജര്‍ ദിലീഷ് നായര്‍ എന്നിവരും ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.