Gulf
ഗതാഗത നിയമലംഘനം പിടികൂടാന്‍ ദുബൈയില്‍ 200 കാമറകള്‍ഗതാഗത നിയമലംഘനം പിടികൂടാന്‍ ദുബൈയില്‍ 200 കാമറകള്‍
Gulf

ഗതാഗത നിയമലംഘനം പിടികൂടാന്‍ ദുബൈയില്‍ 200 കാമറകള്‍

admin
|
27 April 2018 8:52 PM GMT

പുതിയ കാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗത നിയമലംഘനം കുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബൈ പൊലീസ് ഗതാഗത വിഭാഗം മേധാവി കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. റമദാനില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചതായാണ് പൊലീസിന്‍റെ കണക്ക്. ആദ്യ ദിനം മാത്രം 250ഓളം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഗതാഗത നിയമം ലംഘിക്കുന്നവരെ പിടിക്കാന്‍ ദുബൈയിലെ റോഡുകളില്‍ പൊലീസ് 200 പുതിയ കാമറകള്‍ കൂടി സ്ഥാപിച്ചു. റഡാറുകള്‍ക്ക് പുറമെയാണ് നിയമലംഘകരുടെ വ്യക്തമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള കാമറകള്‍ കൂടി സ്ഥാപിച്ചിരിക്കുന്നത്.

അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍, ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവര്‍‍, മഞ്ഞവര കടന്ന് ഹാര്‍ഡ് ഷോള്‍ഡറിലൂടെ വാഹനമോടിക്കുന്നവര്‍ ഇവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുതിയ കാമറകള്‍ പകര്‍ത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തും. വിദഗ്ധ സംഘം ദൃശ്യങ്ങള്‍ പരിശോധിച്ച് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തും. തുടര്‍നടപടികള്‍ സ്വീകരിക്കും.

പുതിയ കാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗത നിയമലംഘനം കുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബൈ പൊലീസ് ഗതാഗത വിഭാഗം മേധാവി കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. റമദാനില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചതായാണ് പൊലീസിന്‍റെ കണക്ക്. ആദ്യ ദിനം മാത്രം 250ഓളം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

റഡാര്‍ കാമറയുടെും പൊലീസിന്‍റെയും സാന്നിധ്യമില്ലാത്ത സ്ഥലത്താണ് അമിതവേഗത്തില്‍ വാഹനമോടിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതനുസരിച്ചാണ് റഡാറുകള്‍ ഇല്ലാത്ത സ്ഥലത്ത് കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നിയമലംഘകരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ 12 സ്മാര്‍ട്ട് പട്രോളിംഗ് വാഹനങ്ങളും പൊലീസ് രംഗത്തിറക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ച കാമറകള്‍ക്ക് 360 ഡിഗ്രി ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുണ്ടാകും.

Related Tags :
Similar Posts