കുവൈത്തിൽ ഗര്‍ഭഛിദ്രം തൊഴിലാക്കിയ ഇന്ത്യക്കാരൻ പിടിയില്‍
|അബോർഷൻ ക്ലിനിക് നടത്തിവന്ന ഇന്ത്യക്കാരനാണ് ആണ് പിടിയിലായത്
കുവൈത്തില്‍ ഗര്‍ഭഛിദ്രം തൊഴിലാക്കിയ ഇന്ത്യക്കാരൻ പോലീസ് പിടിയിൽ. ഫര്‍വാനിയയിലെ അപ്പാർട്മെന്റ് കേന്ദ്രീകരിച്ചു അബോർഷൻ ക്ലിനിക് നടത്തിവന്ന ഇന്ത്യക്കാരനാണ് ആണ് പിടിയിലായത് . ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നും സിറിഞ്ചുകളും ഇവിടെനിന്ന് കണ്ടെടുത്തു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യക്കാരൻ നടത്തിവന്ന അനധികൃത ക്ലിനിക് കണ്ടെത്തിയത് .രഹസ്യപൊലീസ് നിരീക്ഷണത്തിനൊടുവിൽ ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത് . വിവിധ രാജ്യക്കാരായ നിരവധി സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്തിയകാര്യം ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു .കഴിഞ്ഞ ആഴ്ച ഗർഭ ഛിദ്രത്തെ തുടർന്ന് ഇന്ത്യക്കാരി മരിച്ചിരുന്നു ഇതേ തുടർന്ന് ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്താൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശികളെ ലക്ഷ്യം വെച്ച് ഇത്തരം കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞയാഴ്ച രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയിഡിലും പിടിയിലായത് ഇന്ത്യക്കാരായിരുന്നു . ഒരു അബോര്ഷന് 300 കുവൈത്തി ദീനാർ വരെ ഈടാക്കുന്ന സ്ഥാപനങ്ങൾ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് പ്രവർത്തിക്കുന്നത് . ആഴ്ചയില്‍ ആറും ഏഴും അബോര്ഷന് കേസുകള്‍ വരെ ഇത്തരം കേന്ദ്രങ്ങളില്‍ എത്താറുണ്ടെന്നാണ് വിവരം.