യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്
|യുഎഇയില്‍ വേനല്‍ചൂട് ശമിക്കുന്നതിനിടെ രാത്രി മൂടല്‍മഞ്ഞ് ശക്തമാകുന്നു.
യുഎഇയില്‍ വേനല്‍ചൂട് ശമിക്കുന്നതിനിടെ രാത്രി മൂടല്‍മഞ്ഞ് ശക്തമാകുന്നു. പെരുന്നാള്‍ ദിവസം രാത്രി രാജ്യത്തിന്റെ പലയിടത്തും അനുഭവപ്പെട്ട മൂടല്‍മഞ്ഞ് ഗതാഗതത്തെ ബാധിച്ചു. അടുത്ത ദിവസങ്ങളിലും മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞ് വേനല്‍ചൂട് അല്‍പം കുറയാന്‍ തുടങ്ങിയപ്പോഴേക്കും യുഎഇയില്‍ മൂടല്‍മഞ്ഞ് കനക്കുന്നു. പെരുന്നാള്‍ ദിവസം രാത്രി റാസല്‍ഖൈമയിലും ദുബൈ അബൂദബി അതിര്‍ത്തി മേഖലയിലും മൂടല്‍മഞ്ഞ് യാത്രക്കാരെ വലച്ചു. നിരവധി പേര്‍ വാഹനം മുന്നോട്ട് പോകാന്‍ കഴിയാതെ റോഡില്‍ കുടുങ്ങി.
ദൂരക്കാഴ്ച പലയിടത്തും 1000 മീറ്ററില്‍ താഴെയായി കുറഞ്ഞു. അടുത്ത ദിവസങ്ങളില്‍ യുഎഇയുടെ വടക്കന്‍ മേഖലയിലും കിഴക്കന്‍ പ്രദേശത്തും മൂടല്‍മഞ്ഞ് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.