Gulf
ഗൾഫിലേക്കുള്ള ഇന്ത്യക്കാരു​ടെ കുടിയേറ്റം മാറ്റമില്ലാതെ തുടരുന്നതായി യു.എൻ റിപ്പോർട്ട്ഗൾഫിലേക്കുള്ള ഇന്ത്യക്കാരു​ടെ കുടിയേറ്റം മാറ്റമില്ലാതെ തുടരുന്നതായി യു.എൻ റിപ്പോർട്ട്
Gulf

ഗൾഫിലേക്കുള്ള ഇന്ത്യക്കാരു​ടെ കുടിയേറ്റം മാറ്റമില്ലാതെ തുടരുന്നതായി യു.എൻ റിപ്പോർട്ട്

Jaisy
|
28 April 2018 12:25 PM GMT

അമ്പതു ലക്ഷം ഇന്ത്യക്കാർ ഇപ്പോൾ ​തന്നെ ഗൾഫിലുണ്ടെന്നും റിപ്പോര്‍ട്ട്​ പറയുന്നു.

പ്രതികൂല രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തിലും ഗൾഫിലേക്കുള്ള ഇന്ത്യക്കാരു​ടെ കുടിയേറ്റം മാറ്റമില്ലാതെ തുടരുന്നതായി യു.എൻ റിപ്പോർട്ട്​. അമ്പതു ലക്ഷം ഇന്ത്യക്കാർ ഇപ്പോൾ ​തന്നെ ഗൾഫിലുണ്ടെന്നും റിപ്പോര്‍ട്ട്​ പറയുന്നു. യു.എ.ഇയിൽ ആണ്​ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത്​.

പുറം രാജ്യങ്ങളിലേക്ക്​ ചേക്കേറുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തന്നെയാണെന്ന്​ കുടിയേറ്റം സംബന്ധിച്ച യു.എന്നിന്റെ ഏറ്റവും പുതിയ റിപ്പോർട്ടും അടിവരയിടുന്നു. 2017ലെ യുഎന്നിന്റെ രാജ്യാന്തര കുടിയേറ്റ റിപ്പോർട്ടാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. 17 ദശലക്ഷം ഇന്ത്യക്കാരാണ്​ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉപജീവനം തേടുന്നത്​. യു.എ.ഇയെ മാറ്റി നിർത്തിയാൽ ഗൾഫിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജീവിക്കുന്നത്​ സൗദി അറേബ്യയിലാണ്​. അമേരിക്കയിലും രണ്ട്​ ദശലക്ഷം ഇന്ത്യക്കാരുണ്ടന്ന്​ റിപ്പോർട്ട്​ പറയുന്നു.

മെക്സിക്കോ, റഷ്യ, ചൈന, ബംഗ്ലദേശ്, സിറിയ, പാകിസ്താൻ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളാണ് കുടിയേറ്റക്കാരുടെ പട്ടികയിൽ ഇന്ത്യക്കു തൊട്ടുപിന്നിൽ.
ലോകത്ത് മാതൃരാജ്യം വിട്ട് മറ്റു ഇതരരാജ്യങ്ങളിൽ ചേക്കേറിയവരുടെ എണ്ണം 258 ദശലക്ഷമാണ്. 2000ന് ശേഷം ഏതാണ്ട് 49 % വർധന. 2030 ൽ ലക്ഷ്യമിടുന്ന സുസ്ഥിര വികസനത്തിന്റെ വലിയ വെല്ലുവിളികളിൽ ഒന്നാണ് കുടിയേറ്റമെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടി. രാജ്യാന്തര കുടിയേറ്റം ചില രാജ്യങ്ങളുടെ ജനസംഖ്യയിൽ വർധനയുണ്ടാക്കുന്നുണ്ടെങ്കിൽ ചില രാജ്യങ്ങൾക്ക് ഇത് തിരിച്ചടിയാണെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടി.

Related Tags :
Similar Posts