Gulf
കുവൈത്തിൽ സർക്കാർ സേവനങ്ങൾക്കായി വിദേശികളിൽ നിന്ന് അധിക ഫീസ് ഈടാക്കണമെന്ന നിർദേശം തള്ളികുവൈത്തിൽ സർക്കാർ സേവനങ്ങൾക്കായി വിദേശികളിൽ നിന്ന് അധിക ഫീസ് ഈടാക്കണമെന്ന നിർദേശം തള്ളി
Gulf

കുവൈത്തിൽ സർക്കാർ സേവനങ്ങൾക്കായി വിദേശികളിൽ നിന്ന് അധിക ഫീസ് ഈടാക്കണമെന്ന നിർദേശം തള്ളി

Muhammed Kutty NP
|
28 April 2018 6:48 PM GMT

സഫാ അൽ ഹാഷിം എംപി സമർപ്പിച്ച നിർദേശമാണ് പാർലമെന്റിൽ ആഭ്യന്തര പ്രതിരോധ സമിതി നിരാകരിച്ചത്

കുവൈത്തിൽ സർക്കാർ സേവനങ്ങൾക്കായി വിദേശികളിൽ നിന്ന് അധിക ഫീസ് ഈടാക്കണമെന്ന നിർദേശം പാർലമെന്റ് കമ്മറ്റി തള്ളി . സഫാ അൽ ഹാഷിം എംപി സമർപ്പിച്ച നിർദേശമാണ് പാർലമെന്റിൽ ആഭ്യന്തര പ്രതിരോധ സമിതി നിരാകരിച്ചത് . അധിക ഫീസ് ഏർപ്പെടുത്തുന്നത് താഴ്ന്ന വരുമാനക്കാരായ വിദേശികൾക്ക് താങ്ങാനാവില്ല എന്ന് വിലയിരുത്തിയാണ് സമിതി കരട് നിർദ്ദേശം തള്ളിയത്.

ഡ്രൈവിംഗ് ലൈസൻസിനു 1000 ദിനാർ ലൈസൻസും വാഹനരേഖകളും പുതുക്കുന്നതിന് 500 ദിനാർ എന്നിങ്ങനെ വിവിധ സേവനങ്ങൾക്ക് വിദേശികളിൽ നിന്ന് അധിക ഫീസ് ഈടാക്കണമെന്നായിരുന്നു പാർലമെന്റിലെ ഏക വനിതാ എംപിയായ സഫാ അൽ ഹാഷിം കരട് നിർദേശത്തിലൂടെ ആവശ്യപ്പെട്ടത് . പത്തു വര്‍ഷത്തിനുള്ളിൽ പഴക്കമുള്ള വാഹനങ്ങൾ പുതുക്കി നൽകരുത് , സന്ദർശന വിസ നിരക്ക് നൂറു ദിനാർ ആക്കി വർദ്ധിപ്പിക്കണം , പത്ത് വർഷത്തിൽ കൂടുതൽ താമസാനുമതി നൽകരുത് തുടങ്ങിയ നിർദേശങ്ങളും എംപി മുന്നോട്ടുവെച്ചിരുന്നു . എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് -ആഭ്യന്തര പ്രതിരോധ സമിതിയോഗത്തിൽ മുഴുവൻ അംഗങ്ങളും പ്രായോഗികമല്ലെന്ന അഭിപ്രായപ്പെട്ടതിനെ തുടർന്നു വോട്ടെടുപ്പ് പോലും ഇല്ലാതെ നിർദേശം തള്ളുകയായിരുന്നു . ലൈസൻസ് ഫീ ഉയർത്തുന്നത് ഗതാഗതക്കുരുക്കു പരിഹരിക്കാൻ സഹായിക്കുമെങ്കിലും ഭീമമായ ഫീസ് വർദ്ധന അന്യായമാണെന്ന് സമിതി ചൂണ്ടിക്കാട്ടി . വിസ നിരക്കുകൾ വർധിപ്പിക്കണമെന്ന നിർദേശം സ്പോൺസർമാർക്ക് അമിതഭാരമുണ്ടാക്കുമെന്നും പത്തുവർഷത്തെ കാലാവധി ത്തിൽ കൂടുതൽ ഇഖാമ അനുവദിക്കരുതെന്ന നിർദ്ദേശം തൊഴിൽ വിപണിയിൽ പ്രയാസങ്ങൾ ഉണ്ടാക്കുമെന്നും പാർലമെന്റ് സമിതി വിലയിരുത്തി .

Related Tags :
Similar Posts