Gulf
മോദിയുടെ സൌദി പര്യടനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കി പ്രവാസികള്‍മോദിയുടെ സൌദി പര്യടനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കി പ്രവാസികള്‍
Gulf

മോദിയുടെ സൌദി പര്യടനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കി പ്രവാസികള്‍

admin
|
29 April 2018 10:33 PM GMT

കിഴക്കന്‍ പ്രവിശ്യയില്‍ ഒരു കോണ്‍സുലേറ്റ് എന്ന ആവശ്യവും ചര്‍ച്ചയായേക്കുമെന്നാണ് പ്രതീക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി പര്യടനം പ്രവാസികള്‍ വളരെയേറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ ഒരു കോണ്‍സുലേറ്റ് വേണമെന്ന ആവശ്യം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഇത് ചര്‍ച്ചയാവുമോയെന്നാണ് കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹം ഉറ്റ് നോക്കുന്നത്.

ഏറെ വൈകിയാണെങ്കിലും ഗള്‍ഫ് ഭൂമികയുടെ രാഷ്ട്രീയ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നതിന്റെ നല്ല ലക്ഷണങ്ങളാണ് കാണുന്നത്. എങ്കിലും അഞ്ചു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്ന ദമ്മാം മേഖലയില്‍ ഒരു കോണ്‍സുലേറ്റ് എന്ന ആവശ്യം ഒരു സ്വപ്നമായി ബാക്കി നില്‍ക്കുന്നു. ഇനിയെങ്കിലും അതിനൊരു പരിഹാരമുണ്ടാവുമൊ എന്ന ചോദ്യമാണ് പ്രവാസികള്‍ക്കുള്ളത് .

തൊഴില്‍ നിയമ സംരക്ഷണത്തിന് സൗദിയും ഇന്ത്യയും തമ്മില്‍ നിലവില്‍ വന്ന തൊഴില്‍ കരാറിനെ മറികടന്ന് അനധികൃത മാര്‍ഗ്ഗത്തിലൂടെ വീട്ടുവേലക്കാരെ കയറ്റി അയക്കുന്നത് വ്യപകമായി തുടരുന്നു. ഇതുപോലെ വിസിറ്റ് വിസയില്‍ ആളുകളെ സൗദിയിലേക് ജോലിക്കത്തെിക്കുന്നത് വ്യപകമാകുന്നു. വ്യവസായ നഗരങ്ങള്‍ കൂടുതലുള്ള ദമ്മാം, ജുബൈല്‍ എന്നിവിടങ്ങളില്‍ ഇത്തരം കേസുകള്‍ വ്യാപകമാവുന്നുണ്ട്. പ്രവാസികളുടെ ആവശ്യങ്ങള്‍ പൂര്‍തികരിക്കനുള്ള കോണ്‍സുലേറ്റ്, തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ക്രിയാത്മകമായ സംവിധാനം എന്ന ആവശ്യങ്ങളാണ് പ്രവസികള്‍ക്കുള്ളത്. പ്രധാനമന്ത്രി ഈ വിഷയങ്ങളെ ഗൌരവമായി കാണും എന്നാണ് പ്രതീക്ഷിക്കുന്നത്‌.

Related Tags :
Similar Posts