Gulf
പൊതുമാപ്പ്; സൌദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ബുറൈദയില്‍ സന്ദര്‍ശനം നടത്തിപൊതുമാപ്പ്; സൌദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ബുറൈദയില്‍ സന്ദര്‍ശനം നടത്തി
Gulf

പൊതുമാപ്പ്; സൌദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ബുറൈദയില്‍ സന്ദര്‍ശനം നടത്തി

Jaisy
|
29 April 2018 6:11 AM GMT

സന്നദ്ധ പ്രവര്‍ത്തകരുമായി അദ്ദേഹം ചര്‍ച്ച നടത്തി

പൊതുമാപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സൌദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ബുറൈദയില്‍ സന്ദര്‍ശനം നടത്തി. സന്നദ്ധ പ്രവര്‍ത്തകരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

സൌദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് നാലാം വാരത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദും സംഘവും ബുറൈദയില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തത്. സൌദി സര്‍ക്കാര്‍ നല്‍കിയ അവസരം പരമാവധി ഉപയോഗപ്പെടുത്തണം. സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഉള്‍പ്പെടെ എത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

താമസ, കുടിയേറ്റ, തൊഴില്‍ നിയമലംഘകര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതനായി മികച്ച സൗകര്യങ്ങളാണ് ഇന്ത്യന്‍ എംബസി ഒരുക്കിയിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. ബുറൈദയില്‍നിന്ന് 127 ഇ.സി അപേക്ഷകളാണ് ഇതുവരെ എംബസിയിലത്തെിയതെന്ന് അദ്ദേഹം അറിയിച്ചു. ഇഖാമ ലഭിക്കുന്നതിന് മുമ്പ് നിയമലംഘകരായി മാറിയവര്‍ക്ക് അബ്ശിര്‍ മുഖേന രേഖകള്‍ ശരിപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ എംബസി സഹായം ലഭ്യമാക്കുമെന്ന് അംബാസഡര്‍ ഉറപ്പ് നല്‍കി. ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സേവനങ്ങളെ അംബാസഡര്‍ പ്രശംസിച്ചു. എംബസി സാമൂഹികക്ഷേമ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍, വളണ്ടിയര്‍മാരായ ഇഖ്ബാല്‍ പള്ളിമുക്ക്, മുഹമ്മദ് ഗോറി, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ സിദ്ദീഖ് ആവല, പ്രിന്‍സിപ്പല്‍ ഡോ. ജമീലുദ്ദീന്‍ ഇഖ്ബാല്‍, വിവിധ സന്നദ്ധ സംഘടനാ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Tags :
Similar Posts