റിയാദ് മെട്രോക്കായി ഏറ്റവും വലിയ വൈദ്യുതി സര്‍ക്യൂട്ട്
|വൈദ്യുതീകരണ ജോലികള്‍ അതിവേഗത്തിലാണ് പൂര്‍ത്തിയായത്
സൌദിയില്‍ പണി പുരോഗമിക്കുന്ന റിയാദ് മെട്രോക്കായി തയ്യാറായത് മധ്യപൌരസ്ത്യ ദേശത്തെ ഏറ്റവും വലിയ വൈദ്യുതി സര്‍ക്യൂട്ട്. ലോകത്തിലെ ഏറ്റവും വലിയ വൈദ്യുതി സര്‍ക്യൂട്ടുകളില്‍ ഒന്നാണ് മെട്രോയിലുള്ളത്. വൈദ്യുതീകരണ ജോലികള്‍ അതിവേഗത്തിലാണ് പൂര്‍ത്തിയായത്.
റിയാദ് മെട്രോ അധികൃതരാണ് ആ അവകാശവാദം ഉന്നയിച്ചത്. സൗദി തലസ്ഥാനത്ത് പണിപൂര്‍ത്തിയായി വരുന്ന റിയാദ് മെട്രാ ലോകത്തെ ഏറ്റവും വലിയ മെട്രോ പദ്ധതിയില്‍ ഒന്നാണ്. ഇതിന്റെ വൈദ്യുതി സര്‍ക്യൂട്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ സര്ക്യൂട്ടുകളിലൊന്നാണെന്നും മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയതാണെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കി. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് പദ്ധതി വിജയത്തിലത്തെിച്ചതെന്ന് സൗദി ഇലക്ട്രിസിറ്റിയിലെ എഞ്ചിനീയര്‍ അലി അര്റുക്ബാന് പറഞ്ഞു. അല്‍ഖര്‍ജ് റോഡിലെ രണ്ടാം വ്യവസായ നഗരത്തോട് ചേര്‍ന്നാണ് വൈദ്യുതി പ്ലാന്റ്. ഇവിടെ നിന്നാണ് 380 കെ.വി ലൈനുകള്‍ നിര്‍മിച്ചത്. 22.3 കിലോമീറ്റര്‍ ഇലക്ട്രിക് ലൈനാണ് റിയാദ് മെട്രോയുടെ വിവിധ ഭാഗങ്ങളിലുള്ളത്. നഗരത്തിന്‍െറ നടുകെയും കുറകെയും കടന്നുപോകുന്ന ശുദ്ധജല, മലിനജല പൈപ്പുകളും റയില്‍വെ ലൈനും അരാംകോ എണ്ണ പെപ്പുകളും ചില കമ്പനികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പൈപ് ലൈനുകളും പദ്ധതിക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇത്തരം കടമ്പകള്‍ വിജയകരമായി തരണം ചെയ്തതായി എഞ്ചിനീയര്‍ അര്റുക്ബാന് പറഞ്ഞു. 100 കിലോമീറ്ററിലധികം നീളമുള്ള ആറ് ലൈനുകളുള്ള റിയാദ് മെട്രോയുടെ പ്രവത്തനത്തിന് ആവശ്യമായ നാല് സ്റ്റേഷനുകളുടെ ജോലി വിജയകരമായി പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.