യു.എ.ഇയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു
|ഇപ്പോള്‍ ലിറ്ററിന് 1.75 ദിര്‍ഹം വിലയുള്ള സ്പെഷല്‍ ഗ്രേഡ് പെട്രോളിന് ജൂലൈ ഒന്നു മുതല്‍ രണ്ട് ഫില്‍സ് ഉയരും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.88 ദിര്‍ഹമായിരിക്കും നിരക്ക്
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില സ്ഥിരത ശെകവരിച്ച പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ പെട്രോളിന്‍റെ ചില്ലറവില്‍പന നിരക്ക് വര്‍ധിപ്പിച്ചു. അഞ്ച് ശതമാനം വിലവര്‍ധന ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഇപ്പോള്‍ ലിറ്ററിന് 1.75 ദിര്‍ഹം വിലയുള്ള സ്പെഷല്‍ ഗ്രേഡ് പെട്രോളിന് ജൂലൈ ഒന്നു മുതല്‍ രണ്ട് ഫില്‍സ് ഉയരും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.88 ദിര്‍ഹമായിരിക്കും നിരക്ക്. നിലവില്‍ 1.86 ആറ് വില. രാജ്യത്ത് ഏറ്റവും വിലക്കുറവുള്ള പെട്രോളായ ഇപ്ളസ് ഗ്യാസോലിന്‍െറ വില ലിറ്ററിന് 1.68 ദിര്‍ഹമില്‍നിന്ന് 1.85 ദിര്‍ഹമായി ഉയരും. ഡീസല്‍വിലയില്‍ നാലര ശതമാനം വര്‍ധനയാണുള്ളത്. ലിറ്ററിന് 1.85 ആയി ഉയരും. 2016 മാര്‍ച്ചില്‍ വില കുറച്ചതിന് ശേഷം നാലാം തവണയാണിത് വില വര്‍ധിപ്പിക്കുന്നത്.
പിന്നിട്ട 30 ദിവസമായി ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 49 ഡാളര്‍ എന്ന നിരക്കിലാണ്. 2016 ജനുവരിയില്‍ ബാരലിന് 26 ഡോളര്‍ എന്ന നിലയിലെത്തി എണ്ണവില 13 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരുന്നു. 2015 ആഗസ്റ്റ് ഒന്ന് മുതല്‍ പെട്രോള്‍ വില നിയന്ത്രണം എടുത്തുകളയുന്നതിന്‍റെ സൂചനയായി 2015 ജൂലൈയില്‍ പെട്രോള്‍- ഡീസല്‍ സബിസിഡി അവസാനിപ്പിക്കുമെന്ന് ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.