Gulf
ദുബൈയിലെ ഏഴ് ബസ് റൂട്ടുകള്‍ പരിഷ്കരിക്കാന്‍ തീരുമാനംദുബൈയിലെ ഏഴ് ബസ് റൂട്ടുകള്‍ പരിഷ്കരിക്കാന്‍ തീരുമാനം
Gulf

ദുബൈയിലെ ഏഴ് ബസ് റൂട്ടുകള്‍ പരിഷ്കരിക്കാന്‍ തീരുമാനം

Jaisy
|
30 April 2018 3:51 PM GMT

സെപ്റ്റംബര്‍ 25 മുതല്‍ പരിഷ്കാരം നിലവില്‍ വരുമെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അലി അറിയിച്ചു

ദുബൈയിലെ ഏഴ് ബസ് റൂട്ടുകള്‍ പരിഷ്കരിക്കാന്‍ ആര്‍ടിഎ തീരുമാനിച്ചു. സെപ്റ്റംബര്‍ 25 മുതല്‍ പരിഷ്കാരം നിലവില്‍ വരുമെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അലി അറിയിച്ചു.

അല്‍ സബ്ക ബസ് സ്റ്റേഷനില്‍ നിന്നുള്ള 17ാം നമ്പര്‍ റൂട്ട് മുഹൈസിന നാലിലെ ദുബൈ പൊലീസ് റെസിഡന്‍ഷ്യല്‍ കമ്യൂണിറ്റി വരെ നീട്ടും. സത്വ ബസ് സ്റ്റേഷനില്‍ നിന്ന് ഖിസൈസ് ബസ് സ്റ്റേഷനിലേക്കുള്ള 32 സി റൂട്ട് ജാഫിലിയ മെട്രോ സ്റ്റേഷന്‍ വഴിയാക്കി. ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് 367ാം നമ്പര്‍ ബസ് ഇന്‍റര്‍നാഷണല്‍ സിറ്റിയിലെ പുതിയ ഡ്രാഗണ്‍ മാര്‍ട്ടിലേക്ക് സര്‍വീസ് നടത്തും. അബുഹൈല്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി വരെയുള്ള സി ഏഴ് റൂട്ടില്‍ സര്‍വീസുകളുടെ ഇടവേള കുറച്ചു. യൂനിയന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ ബറാഹയിലേക്കുള്ള എഫ് വണ്‍ റൂട്ടില്‍ ഉമര്‍ ബിന്‍ ഖതാബ് സ്ട്രീറ്റിലെ ബസ് സ്റ്റോപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി. റാശിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ വര്‍ഖയിലേക്കുള്ള എഫ്- 10 റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. കറാമയില്‍ നിന്ന് ദുബൈ ഔട്ട്സോഴ്സ് സിറ്റിയിലേക്ക് ദുബൈ സിലിക്കോണ്‍ ഒയാസിസ് വഴി എക്സ്- 25 ബസ് സര്‍വീസ് നടത്തും. യാത്രക്കാരുടെ ആവശ്യമനുസരിച്ച് പഠനങ്ങള്‍ക്ക് ശേഷമാണ് റൂട്ടുകളില്‍ മാറ്റം വരുത്തിയതെന്ന് മുഹമ്മദ് അബ്ദുല്ല അല്‍ അലി പറഞ്ഞു.

Similar Posts