Gulf
ഹജ്ജ് തീര്‍ഥാടകരെ സദാ സമയം നിരീക്ഷിച്ച് ഹജ്ജ് സുരക്ഷാ വിഭാഗംഹജ്ജ് തീര്‍ഥാടകരെ സദാ സമയം നിരീക്ഷിച്ച് ഹജ്ജ് സുരക്ഷാ വിഭാഗം
Gulf

ഹജ്ജ് തീര്‍ഥാടകരെ സദാ സമയം നിരീക്ഷിച്ച് ഹജ്ജ് സുരക്ഷാ വിഭാഗം

Jaisy
|
1 May 2018 1:36 PM GMT

തത്സമയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഹജ്ജിന്റെ ചടങ്ങുകള്‍ സുഗമമാക്കുന്നു

ഇരുപത്തി മൂന്നര ലക്ഷം ഹജ്ജ് തീര്‍ഥാടകരെ സദാ സമയം നിരീക്ഷിക്കുന്നുണ്ട് ഹജ്ജ് സുരക്ഷാ വിഭാഗം. തത്സമയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഹജ്ജിന്റെ ചടങ്ങുകള്‍ സുഗമമാക്കുന്നു. അത്യാധുനിക സൌകര്യങ്ങളാണ് നിരീക്ഷണത്തിനായി മിനയിലെ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

ഇവ കണ്ണിമ ചിമ്മാതെ നിരീക്ഷിക്കുകയാണ് ഇരുന്നൂറിലേറെ വരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍. മൂന്ന് വിഭാഗങ്ങളിലായാണ് സേവനം. ഓരോ ഷിഫ്റ്റിലും 60 പേര് വീതം. പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥരും . ഓരോ ഹജ്ജിനും എത്ര പേര്‍ വന്നാലും അവരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇവിടുത്തെ സുരക്ഷാ സംവിധാനത്തിനുണ്ട്. ചെറുതും വലുതുമായ ആ ജനസംഖ്യക്കനുസരിച്ചാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. ദൈവാനുഗ്രഹത്താല്‍ ഇതുവരെയുള്ള പദ്ധതി വിജയകരമാണ്. സദാ സമയ നിരീക്ഷണത്തിന് പുറമെ വേണ്ട നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നു നല്‍കും. 23 ലക്ഷം പേരെത്തി ഇത്തവണ ഹജ്ജിന്. ഇവരുടെ ഹജ്ജ് കര്‍മങ്ങള്‍ തടസ്സങ്ങളിലാതെ പൂര്‍ത്തീകരിച്ചതില്‍ ഈ വകുപ്പിനുണ്ട് നിര്‍ണായക പങ്ക്.

Similar Posts