സ്വദേശിവത്ക്കരണം; ഒന്നേകാല്‍ ലക്ഷം സൌദികള്‍ക്ക് ജോലി ലഭിച്ചതായി തൊഴില്‍ മന്ത്രാലയം
|ഡിസംബര്‍ 15 വരെ പുതുതായി ജോലിയില്‍ പ്രവേശിച്ച യുവതീയുവാക്കളുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്
സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒന്നേകാല്‍ ലക്ഷം സൌദികള്‍ക്ക് ജോലി ലഭിച്ചതായി തൊഴില്‍ മന്ത്രാലയം. ഡിസംബര്‍ 15 വരെ പുതുതായി ജോലിയില്‍ പ്രവേശിച്ച യുവതീയുവാക്കളുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്.
സ്വദേശിവത്ക്കരണം ശക്തമായി പുരോഗമിച്ച വര്‍ഷമാണിത്. 2017ല്‍ 1,21,766 സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതായി മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈലാണ് അറിയിച്ചത്. ഡിസംബര്‍ 15 വരെയുള്ളതാണ് ഈ കണക്ക്. പുതുതായി ജോലിയില്‍ പ്രവേശിച്ച യുവതീയുവാക്കളുടെ കണക്കാണിത്. 48,471 പേര്‍ ജോലിയില്‍ പ്രവേശിച്ച ഒക്ടോബറിലാണ് ഏറ്റുവും കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭിച്ചത്. വിദേശികളുടെ ഒഴിച്ചുപോക്കും സ്വദേശിവത്കരണത്തിലെ നയം മാറ്റവും വനിതാവത്കരണത്തിന്റെ തോത് വര്‍ധിപ്പിച്ചതും കാരണം എണ്ണത്തില്‍ വര്‍ധനവുണ്ടായി. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സ്വദേശിവത്കരണത്തില്‍ വന്‍ പുരോഗതിയുണ്ടായത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഈ ത്രൈമാസത്തില്‍ ജോലി ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. ചില മാസങ്ങളില്‍ തൊഴില്‍ മേഖലയില്‍ നിന്ന് സ്വദേശികളുടെ ശക്തമായ കൊഴിഞ്ഞുപോക്കും മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്.