Gulf
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സജീവ സാന്നിധ്യമായി സൗദിഅറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സജീവ സാന്നിധ്യമായി സൗദി
Gulf

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സജീവ സാന്നിധ്യമായി സൗദി

Jaisy
|
1 May 2018 8:29 PM GMT

വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട രാജ്യമായി സൗദിയെ അവതരിപ്പിക്കുകയാണ് അധികൃതര്‍

ദുബൈയില്‍ തുടരുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഗള്‍ഫില്‍ നിന്നുള്ള സജീവ സാന്നിധ്യമാവുകയാണ് സൗദി അറേബ്യ. വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട രാജ്യമായി സൗദിയെ അവതരിപ്പിക്കുകയാണ് അധികൃതര്‍.

മാറുന്ന സൗദിയുടെ ആവേശം മുഴുവന്‍ പ്രകടമാണ് അറേബ്യന്‍ ട്രാവല്‍മാര്‍ക്കറ്റിലെ സൗദി അറേബ്യ പവലിയനില്‍. ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തെ 65 സ്ഥാപനങ്ങള്‍ സൗദിയില്‍ നിന്ന് മാത്രം മേളയിലെത്തിയിട്ടുണ്ട്. നേരത്തേ ഹജ്ജ്, ഉംറ യാത്രയില്‍ ഒതുങ്ങിയിരുന്ന രാജ്യത്തെ ടൂറിസം ഓപ്പറേഷന്‍ കൂടുതല്‍ വിപുലമാവുകയാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ടുവെച്ച സൗദി വിഷന്‍ 2030 നിര്‍ദേശങ്ങളില്‍ രാജ്യത്തെ ടൂറിസം മേഖലക്ക് വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. മിഡിലീസ്റ്റിലെ ഏത് രാജ്യത്തെയും കവച്ചുവെക്കുന്ന വിധം സാംസ്കാരിക വൈവിധ്യവും കാലാവസ്ഥാ വൈവിധ്യവുമുള്ള രാജ്യമാണ് സൗദി. രാജ്യത്ത് ഇനിയും സഞ്ചാരികളുടെ കണ്ണില്‍പെടാതെ പോയ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളെയും റിസോര്‍ട്ടുകളെയും അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കുകയാണ് സൗദി അറേബ്യ.

Similar Posts