Gulf
ഇറാഖുമായി ബന്ധം ശക്തമാക്കുന്നു; റിയാദില്‍ നിര്‍ണായക ഉച്ചകോടിഇറാഖുമായി ബന്ധം ശക്തമാക്കുന്നു; റിയാദില്‍ നിര്‍ണായക ഉച്ചകോടി
Gulf

ഇറാഖുമായി ബന്ധം ശക്തമാക്കുന്നു; റിയാദില്‍ നിര്‍ണായക ഉച്ചകോടി

Jaisy
|
2 May 2018 8:12 PM GMT

റിയാദിലെത്തിയ യു.എസ്​ സ്റ്റേറ്റ് ​സെക്രട്ടറി നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു

സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് റിയാദിൽ ചരിത്രപ്രധാന ഉച്ചകോടി. സൗദി-ഇറാഖി കോഡിനേഷൻ കൗൺസില്‍ തുടങ്ങാനുള്ള ചര്‍ച്ചകള്‍ക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും ഇറാഖ് പ്രധാനമന്ത്രിയും നേതൃത്വം നൽകി. റിയാദിലെത്തിയ യു.എസ്​ സ്റ്റേറ്റ് ​സെക്രട്ടറി നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ഇറാഖും സൌദിയും തമ്മിലുള്ള ബന്ധം കുവൈത്ത് യുദ്ധത്തോടെ വഷളായിരുന്നു. 2015ലാണ് ഇരു രാജ്യങ്ങളും സഹകരിക്കാനൊരുങ്ങിയത്. ഇരുവര്‍ക്കുമിടയിലെ ഭിന്നത അവസാനിച്ചെന്ന പ്രഖ്യാപനമായിരുന്നു റിയാദില്‍ നടന്ന ഉച്ചകോടി. റിയാദിലെത്തിയ യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി റെക്സ്​ ടെല്ലേഴ്സന്റെ സാന്നിധ്യത്തിലായിരുന്നു ഉഭയകക്ഷി ചര്‍ച്ച. തീവ്രവാദ ഭീകരവാദ പ്രശ്നങ്ങള്‍ മേഖല നേരിടുന്ന സാഹചര്യത്തില്‍ ഒന്നിച്ചു നീങ്ങണമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ബന്ധം ശക്തിപ്പെടുത്താനുള്ള നിർണായക നീക്കമാണിതെന്ന് ​ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ ആബാദി ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങള്‍ക്കും ശക്തമായ പിന്തുണ പ്രഖ്യാപിച്ചു അമേരിക്ക.

സഹകരണത്തിന് സൗദി-ഇറാഖി കോര്‍ഡിനേഷൻ കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം സൽമാൻ രാജാവും ഹൈദർ അൽ ആബാദിയും ഒപ്പുവെച്ചു. കഴിഞ്ഞ ആഗസ്തിലാണ്​ കോര്‍ഡിനേഷൻ കൗൺസിൽ സ്ഥാപിക്കുന്നതിന്​ സൗദി കാബിനറ്റ്​ അംഗീകാരം നൽകിയത്​. സൈനിക സഹകരണം, പരസ്പര നിക്ഷേപം, സാംസ്കാരിക വിനിമയം തുടങ്ങിയവ ശക്തിപ്പെടുത്തുകയാണ്​ ലക്ഷ്യം. 1990 ന്​ ശേഷം ആദ്യമായി​ റിയാദിൽ നിന്ന്​ ബാഗ്ദാദിലേക്ക്​ കഴിഞ്ഞയാഴ്ച വിമാനം സര്‍വീസ് നടത്തിയിരുന്നു. ഈ മാസം 30 മുതൽ സൗദി ദേശീയ വിമാന കമ്പനിയായ 'സൗദിയ' പ്രതിദിന സർവീസും തുടങ്ങുന്നുണ്ട്.

Related Tags :
Similar Posts