Gulf
ഇന്ത്യയിൽ നിന്നും വിയറ്റ്‌നാമിൽ നിന്നും ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത് ശ്രമം തുടങ്ങിയതായി റിപ്പോർട്ട്ഇന്ത്യയിൽ നിന്നും വിയറ്റ്‌നാമിൽ നിന്നും ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത് ശ്രമം തുടങ്ങിയതായി റിപ്പോർട്ട്
Gulf

ഇന്ത്യയിൽ നിന്നും വിയറ്റ്‌നാമിൽ നിന്നും ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത് ശ്രമം തുടങ്ങിയതായി റിപ്പോർട്ട്

Jaisy
|
2 May 2018 5:54 AM GMT

ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഇന്ത്യൻ എംബസിയുമായി ഒപ്പുവെച്ചതായും തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു

ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും വിയറ്റ്‌നാമിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത് ശ്രമം തുടങ്ങിയതായി റിപ്പോർട്ട് . ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഇന്ത്യൻ എംബസിയുമായി ഒപ്പുവെച്ചതായും തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു .

റിക്രൂട്ടിംഗ് ഫീസ്​ വർധനയെ തുടർന്ന് ശ്രീലങ്കൻ തൊഴിലാളികളെ ലഭ്യമാക്കുന്നതിൽ നേരിട്ട പ്രയാസവും കുവൈത്തിലേക്ക് ജോലിക്കാരെ അയക്കുന്നത് ഫിലിപ്പീൻ നിർത്തിയതുമാണ് ഇന്ത്യയുൾപ്പെടെ രാജ്യങ്ങളെ ആശ്രയിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. അതോടൊപ്പം റമദാൻ ആസന്നമായതും സ്വദേശി വീടുകളിൽ തൊഴിലാളികളുടെ ആവശ്യം വർധിപ്പിച്ചിട്ടുണ്ട്. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി എത്യോപ്യയിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ടുമെന്റിന് ഏർപ്പെടുത്തിയ വിലക്ക് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം പിൻവലിച്ചിരുന്നു ഇതോടെ, എത്യോപ്യയിൽ നിന്ന് വേലക്കാരെ എത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിച്ചേക്കും. കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിവെച്ച തീരുമാനം പുന:പരിശോധിക്കാൻ ഫിലിപ്പീൻസ് ഗവൺമെന്റുമായി ചർച്ചകൾ പുരോഗമിക്കുകയാണ് .വിവിധ രാജ്യങ്ങളിൽ നിന്ന് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് 900 ദിനാർ ആക്കി ഏകീകരിച്ചതായി കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു കൂടുതൽ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതോടെ റിക്രൂട്ട്മെന്റ് ഫീസിലും കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് .

Related Tags :
Similar Posts