അബൂദബിയില്‍ നിശ്ചിത പരിധിയേക്കാള്‍ വേഗത്തില്‍ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ശിക്ഷ
|വലിയ വാഹനങ്ങളുടേയും ടാക്സികളുടെയും വേഗപരിധി കുറക്കുന്ന കാര്യവും പരിഗണനയില്‍.
അബൂദബിയില്‍ നിശ്ചിത പരിധിയേക്കാള്‍ 50 ശതമാനം കൂടുതല്‍ വേഗത്തില്‍ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ജയില്‍ശിക്ഷ ഉറപ്പാക്കും. വലിയ വാഹനങ്ങളുടേയും ടാക്സികളുടെയും വേഗപരിധി കുറക്കുന്ന കാര്യവും പരിഗണനയില്‍.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അബൂദബി ഫെഡറല്‍ ഗതാഗത സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച ശിപാര്‍ശ മുന്നോട്ടു വെച്ചത്. രാജ്യത്ത് വാഹനാപകട വിദഗ്ധര്‍ക്ക് ലൈസന്‍സ് നല്‍കുന്ന സംവിധാനം കൊണ്ടുവരുന്നതിന് ഫെഡറല്‍ ഗതാഗത കമ്മിറ്റി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.
വലിയ വാഹനങ്ങളുടെയും ടാക്സികളുടെയും ബസുകളുടെയും വേഗപരിധി കുറക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. ഇവയുടെ നിലവിലുള്ള വേഗപരിധിയായ മണിക്കൂറില്‍ 20 കിലോമീറ്റര്‍ എന്നത് 10 കിലോമീറ്ററായി കുറക്കണമെന്നാണ് നിര്‍ദേശം. അതായത് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡുകളില്‍ ഇത്തരം വാഹനങ്ങള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാല്‍ഫൈന്‍ ഈടാക്കും.
വാടക കാറുകളുടെ ഫൈന്‍, കാര്‍ വാടകക്കെടുത്ത് 30 ദിവസത്തിന് ശേഷം രജിസ്റ്റര്‍ ചെയ്യുതെന്ന നിര്‍ദേശവും കൗണ്‍സില്‍ മുന്നോട്ട് വെച്ചു. 200 സി.സി വരെയുള്ള മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള പ്രായപരിധി 18 ആയും 200 സി.സി മുകളിലുള്ള വാഹനങ്ങള്‍ ഓടിക്കാനുള്ള പ്രായപരിധി 21 ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഗതാഗത ഫൈന്‍ ഏകീകരണ്വും യോഗം ചര്‍ച്ച ചെയ്തു.
റോഡ് സുരക്ഷക്കൊപ്പം റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് ശൈഖ് സൈഫ് ബിന്‍ സായിദ് ആഹ്വാനം ചെയ്തു. ഈ വാര്‍ഷം ആദ്യ പകുതിയില്‍ മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയില്‍ വാഹനമോടിച്ച 1800 ഡ്രൈവര്‍മാരെ അബൂദബി പൊലീസ് പിടികൂടിയിരുന്നു.