Gulf
കുവൈത്തിലെ മലയാളി വീട്ടുജോലിക്കാരുടെ സ്വന്തം ഫുട്‍ബോള്‍ ക്ലബ്കുവൈത്തിലെ മലയാളി വീട്ടുജോലിക്കാരുടെ സ്വന്തം ഫുട്‍ബോള്‍ ക്ലബ്
Gulf

കുവൈത്തിലെ മലയാളി വീട്ടുജോലിക്കാരുടെ സ്വന്തം ഫുട്‍ബോള്‍ ക്ലബ്

Ubaid
|
3 May 2018 9:26 PM GMT

മണ്ണാർക്കാട്കാരനായ കലാം അഹമ്മദിനെ പരിചയപ്പെടുത്താതെ 'കുവൈത്ത് കേരളം സ്റ്റാർസ്' എന്ന ഫുട്ബോൾ ടീമിനെ കുറിച്ച് പറയാൻ കഴിയില്ല. ഒന്നര പതിറ്റാണ്ടിലേറെയായി കുവൈത്തിലെ ഹത്തീനിൽ സ്വദേശി വീട്ടിൽ ഡ്രൈവറാണ് കാക്ക എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന കലാം.

മലയാളികളുടെ നേതൃത്വത്തിൽ നിരവധി ഫുടബോൾ ടീമുകൾ ഉണ്ട് കുവൈത്തിൽ. അതിലൊന്നാണ് കുവൈത്ത് കേരള സ്റ്റാർസ്. എന്നാൽ മറ്റു ടീമുകളിൽ നിന്ന് കേരള സ്റ്റാർസിനെ വേറിട്ട് നിർത്തുന്ന ഒരു ഘടകമുണ്ട്. ഒഫീഷ്യൽസും കളിക്കാരും ഉൾപ്പെടെ മുഴുവൻ ടീം അംഗങ്ങളും വീട്ടുജോലിക്കാരാണ് എന്നതാണത്.

മണ്ണാർക്കാട്കാരനായ കലാം അഹമ്മദിനെ പരിചയപ്പെടുത്താതെ 'കുവൈത്ത് കേരളം സ്റ്റാർസ്' എന്ന ഫുട്ബോൾ ടീമിനെ കുറിച്ച് പറയാൻ കഴിയില്ല. ഒന്നര പതിറ്റാണ്ടിലേറെയായി കുവൈത്തിലെ ഹത്തീനിൽ സ്വദേശി വീട്ടിൽ ഡ്രൈവറാണ് കാക്ക എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന കലാം.

ജീവിതം തന്നെ കാൽപ്പന്തു കളിക്കായി സമർപ്പിച്ച ഇദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യത്തിനു മുകളിലാണ് ഇന്ന് വീട്ടു ജോലിക്കാരുടെ ടീം കളം നിറഞ്ഞു കളിക്കുന്നത്. ഇന്ന് കുവൈത്ത് എക്സ് പാറ്റ്‌സ് ഫുടബോൾ അസോസിയേഷനിലെ മുൻ നിര ടീമുകളിൽ ഒന്നാണ് കെ കെ എസ് എന്ന കുവൈത്ത് കേരള സ്റ്റാർസ്. മിശ്രിഫ് സ്പോർട്സ് അതോറിറ്റി ഗ്രൗണ്ടിൽ നടന്നു വരുന്ന കേഫാക് സോക്കർ ലീഗിൽ മത്സരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് ടീമംഗങ്ങൾ

Related Tags :
Similar Posts