Gulf
യെമനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎഇയുടെ തീരുമാനംയെമനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎഇയുടെ തീരുമാനം
Gulf

യെമനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎഇയുടെ തീരുമാനം

Jaisy
|
4 May 2018 11:07 PM GMT

റെഡ്​ക്രസന്റിനു പുറമെ ഖലീഫാ ബിൻ സായിദ്​ ആൽ നഹ്​യാൻ ഫൗണ്ടേഷനും വിവിധ പദ്ധതികളാണ്​ യെമനിൽ പ്രഖ്യാപിച്ചിരിക്കുന്നത്

യെമനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎഇ തീരുമാനിച്ചു. റെഡ്​ക്രസന്റിനു പുറമെ ഖലീഫാ ബിൻ സായിദ്​ ആൽ നഹ്​യാൻ ഫൗണ്ടേഷനും വിവിധ പദ്ധതികളാണ്​ യെമനിൽ പ്രഖ്യാപിച്ചിരിക്കുന്നത്​. ആയിരങ്ങൾക്ക്​ ഗുണം ചെയ്യുന്നതാണ്​ പദ്ധതികൾ.

യെമനിലെ ചെങ്കടൽ തീരത്ത് എമിറേറ്റ്‌സ് റെഡ് ക്രെസന്റ് 55,000 ഭക്ഷ്യ പാഴ്‌സലുകളാണ്​ വിതരണം ചെയ്തത്​. ആശുപത്രി സംവിധാനങ്ങളിലൂടെ ദുരിതബാധിതർക്കു വേണ്ട ചികിൽസാ സഹായവും ഒരുക്കുന്നുണ്ട്​. യെമനിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ദുരിതാശ്വാസ ക്യാംപുകളും ഈ മേഖലയിൽ ആരംഭിച്ചു. ജീവകാരുണ്യ ദുരിതാശ്വാസ സഹായം മൊത്തം മൂന്നര ലക്ഷംപേർക്ക് ഗുണകരമായതായി ബന്​ധപ്പെട്ടവർ അറിയിച്ചു.

യെമനിലെ ഏതൻ ഗവർണറേറ്റിൽ പവർ സ്റ്റേഷൻ നിർമാണ പ്രവർത്തനം ആരംഭിച്ചതായി ശൈഖ്​ ഖലീഫാ ബിൻ സായിദ്​ അൽ നഹ്​യാൻ ഫൗണ്ടേഷൻ അറിയിച്ചു 100 ദശലക്ഷം യു.എസ്​ ഡോളർ ചെലവിട്ട്​ നിർമിക്കു​ന്ന 120 മെഗാവാട്ട്​ പവർ സ്റ്റേഷൻ ഊര്‍ജ്ജ കമ്മി പരിഹരിക്കുന്നതിൽ നിർണായക ചുവടുവെപ്പായിരിക്കും. ഏതനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രതിനിധി എഞ്ചി. സഈദ്​ അൽ അലിയാണ്​ ഇതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്​.

യെമനിൽ റെഡ്ക്രസന്റെ​ മേൽനോട്ടത്തിൽ ഭവന നിർമാണ പദ്ധതികളും പുരോഗമിക്കുകയാണ്​. മേഖലയിൽ നൂറോളം പുതിയ വീടുകൾ നിർമിച്ചു നൽകുകയും മോക്കാ നഗരത്തിൽ ഒട്ടേറെ വീടുകൾ പുനഃസ്ഥാപിക്കുകയും ചെയ്തതായി റെഡ്​ക്രസൻറ്​ സാരഥികൾ അറിയിച്ചു.

Related Tags :
Similar Posts