Gulf
സൌദിയുടെ റമദാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംസൌദിയുടെ റമദാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
Gulf

സൌദിയുടെ റമദാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

admin
|
4 May 2018 8:14 PM GMT

റമദാന്‍ മാസത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൌദി അറേബ്യ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

റമദാന്‍ മാസത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൌദി അറേബ്യ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കിംങ് സല്‍മാന്‍ ദുരിതാശ്വാസ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ഭക്ഷ്യ വസ്തുക്കളുമായുള്ള ആദ്യ വിമാനങ്ങള്‍ യമനിലും ഇറഖിലുമെത്തി. ആഭ്യന്തര കലാപവും സഖ്യ സേനയുടെ ആക്രമണവും കാരണം തകര്‍ന്ന യമനിലെ ജനങ്ങള്‍ക്കുള്ള സഹായ വിതരണത്തിന്‍റെ ഉദ്ഘാടനം റിയാദില്‍ നടന്നു.എയര്‍പോര്‍ട്ടിനടുത്ത് കിംങ് സല്‍മാന്‍ റോഡില്‍ നടന്ന ചടങ്ങില്‍ സെന്‍റര്‍ മേധാവി ഡോ.അബ്ദുള്ള റബീഅ വിതരണോത്ഘാടനം നിര്‍വഹിച്ചു. 9 ട്രക്കുകളിലായി 70000 ഭക്ഷണ കിറ്റുകളും പഴവര്‍ഗങ്ങളു‌ടെ ഒരു ലക്ഷം പാക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ യമനിലേക്ക് അയച്ചത്. സൌദി എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ വിമാനം വഴിയാണ് ഇതര രാജ്യങ്ങളിലേക്ക് സഹായമെത്തിക്കുന്നത്. ദുരിതമനുഭവിക്കുന്ന യമന്‍ ജനതക്കുള്ള സഹായ വിതരണം തുടരുമെന്ന് സഖ്യ സേന വക്താവ് ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ അസീരി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 315 ടണ്‍ ഭക്ഷ്യവസ്തുക്കളുടെ ആദ്യ ഘട്ട സഹമായമാണ് കിങ് സല്‍മാന്‍ ദുരിതാശ്വാസ കേന്രം ഇറാഖിലെത്തിച്ചത്.ഇറാഖി ജനതക്ക് കുടൂതല്‍ സഹായം നല്‍കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയതായി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് കൂടിയായ ഡോ.അബ്ദുള്ള റബീഅ പറഞ്ഞു.ലോകത്തിന്‍റെ മറ്റ് ഭാങ്ങളിലേക്കും റമദാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

Similar Posts