Gulf
ഏറ്റവും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്തതിനുള്ള ഗിന്നസ് റെക്കോഡ് ദുബൈക്ക്ഏറ്റവും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്തതിനുള്ള ഗിന്നസ് റെക്കോഡ് ദുബൈക്ക്
Gulf

ഏറ്റവും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്തതിനുള്ള ഗിന്നസ് റെക്കോഡ് ദുബൈക്ക്

Jaisy
|
6 May 2018 12:40 PM GMT

ഇന്ത്യയുടെ റെക്കോഡ് തകർത്താണ് ദുബൈ പുതിയ റെക്കോഡ് കുറിച്ചത്

ലോകത്ത് ഏറ്റവും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്തതിനുള്ള ഗിന്നസ് റെക്കോഡ് ദുബൈ സ്വന്തമാക്കി. ഇന്ത്യയുടെ റെക്കോഡ് തകർത്താണ് ദുബൈ പുതിയ റെക്കോഡ് കുറിച്ചത്.

യൂണിലിവര്‍ കമ്പനിയുടെ ഷെയര്‍ എ ടച്ച് ഓഫ് ലവ് ക്യാംപയിനിലൂടെ 295,122 വസ്ത്രങ്ങള്‍ ശേഖരിച്ചാണ് ദുബായ് റെക്കോര്‍ഡിട്ടത്. യുഎഇ റെഡ് ക്രസന്റിന്റെ സഹായത്തോടെയായിരുന്നു പദ്ധതി. ഈയിനത്തില്‍ ഇന്ത്യ കഴിഞ്ഞവർഷം സ്ഥാപിച്ച 293,623 വസ്ത്ര ശേഖരത്തിന്റെ റെക്കോര്‍ഡ് ദുബായ് മറികടക്കുകയായിരുന്നു. ബുര്‍ജ് ഖലീഫയില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് മെന മാര്‍ക്കറ്റിങ് മാനേജര്‍ ലൈല ഈസയില്‍നിന്ന് യൂണിലിവര്‍ നോര്‍ത്ത് ആഫ്രിക്ക ആന്‍ഡ് മിഡില്‍ഈസ്റ്റ് ഹോംകെയര്‍ വൈസ് പ്രസിഡന്‍റ് അഗീല്‍ അംഗാവി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. റമദാനിൽ അഞ്ച് മാളുകൾ കേന്ദ്രരീകരിച്ചാണ് വസ്ത്രങ്ങൾ ശേഖരിച്ചത്. വീടുകളിൽ നിന്ന് വസ്ത്രങ്ങൾ ശേഖരിച്ച് എത്തിക്കാൻ ടാക്സി കമ്പനികളും ഇതിനോട് സഹകരിച്ചു.

Similar Posts