സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സൌജന്യ ഭക്ഷണവുമായി ദോഹ ഗ്രീന്‍ ചില്ലി റസ്റ്റോറന്റ്
|മലയാളി മാനേജ്‌മെന്റിന് കീഴില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് മുന്‍തസയില്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും
ഖത്തറില്‍ ജോലി സംബന്ധമായ പ്രയാസങ്ങളില്‍ പെട്ടവര്‍ക്ക് ദിവസവും സൗജന്യഭക്ഷണം വാഗ്ദാനം ചെയ്തുകൊണ്ട് ദോഹയില്‍ ഗ്രീന്‍ ചില്ലി റെസ്‌റ്റോറന്റ് പ്രവര്‍ത്തനമാരംഭിക്കുന്നു . മലയാളി മാനേജ്‌മെന്റിന് കീഴില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് മുന്‍തസയില്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും .
മുന്‍തസ മലയാളി സമാജത്തോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന ഗ്രീന്‍ചില്ലി റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു ജീവകാരുണ്യ പ്രവര്‍ത്തനം കൂടി ഏറ്റെടുക്കുകയാണ് ഈ മലയാളി മാനേജ്‌മെന്റ് . സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്കായി ദിവസവും 25 പേര്‍ക്കുള്ള രണ്ട് നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കാനാണ് ഇവരുടെ തീരുമാനം ഇതിനായി സൗജന്യകൂപ്പണുകള്‍ നല്‍കും. ആദ്യ ഘട്ടത്തില്‍ 25 പേര്‍ക്ക് സൗജന്യഭക്ഷണം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പിന്നീട് ആവശ്യക്കാര്‍ക്ക് അനുസരിച്ച് എണ്ണം കൂട്ടുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. തനത് കേരളീയ വിഭവങ്ങളും ഉത്തരേന്ത്യന്‍ വിഭവങ്ങളുമാണ് ഗ്രീന്‍ ചില്ലി റെസ്റ്റോറണ്ടില്‍ വിളമ്പുന്നത്. ഇതുള്‍പ്പെടെ ഖത്തറില്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന മൂന്ന് റെസ്റ്റോറന്റുകളുണ്ട് .