ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് നിയമനം;കുവൈത്തിലെ അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം നടത്തും
|അന്വേഷണത്തിന് ഉതകുംവിധം ഇന്ത്യൻ എംബസിയിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ അതോറിറ്റി കുവൈത്ത് വിദേശമന്ത്രാലയവുമായി ബന്ധപ്പെടും
ഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ സംബന്ധിച്ച് കുവൈത്തിലെ അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം നടത്തും. അന്വേഷണത്തിന് ഉതകുംവിധം ഇന്ത്യൻ എംബസിയിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ അതോറിറ്റി കുവൈത്ത് വിദേശമന്ത്രാലയവുമായി ബന്ധപ്പെടും.
അഴിമതി സംബന്ധിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാകും അന്വേഷണം. നഴ്സിങ് നിയമനത്തിന്റെ മറവിൽ പണം വെളുപ്പിക്കൽ നടന്നതായും പരാതി ഉയർന്നിട്ടുണ്ട്. പരാതി നൽകുന്നവരെ സംബന്ധിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കണമെന്നതാണ് നിയമമെന്നും അതനുസരിച്ചാകും പരാതികൾ കൈകാര്യം ചെയ്യുകയെന്നും അതോറിറ്റി കേന്ദ്രങ്ങൾ വ്യക്തമാക്കി.നഴ്സിങ് നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കേസ് നിലവിലുണ്ട്. സർക്കാർ നിശ്ചയിച്ചതിന്റെ 100 ഇരട്ടിയിലേറെ പണം കൈപ്പറ്റിയ കേസിൽ മലയാളി ഏജൻസി ഉടമ ഉതുപ്പ് വർഗീസിനെ അറസ്റ്റ് ചെയ്‌തിട്ടുമുണ്ട് .