വാറ്റിനെക്കുറിച്ച് ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച സെമിനാര്‍ പരമ്പരക്ക് സമാപനം
|ടാസ് ആന്റ് ഹാംജിത്തുമായി സഹകരിച്ചായിരുന്നു സെമിനാറുകള്‍
ജനുവരിയില്‍ സൌദിയില്‍ പ്രാബല്യത്തിലാകുന്ന വാറ്റിനെക്കുറിച്ച് ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച സെമിനാര്‍ പരമ്പരക്ക് സമാപനം. ടാസ് ആന്റ് ഹാംജിത്തുമായി സഹകരിച്ചായിരുന്നു സെമിനാറുകള്‍. റിയാദില്‍ നടന്ന സെമിനാറില്‍ വിവിധ കമ്പനി പ്രതിനിധികളും വ്യവസായികളും പങ്കെടുത്തു.
മൂല്യ വര്‍ധിത നികുതി സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനായിരുന്നു ഗള്‍ഫ് മാധ്യമം സെമിനാര്‍. ദമ്മാമിലും ജിദ്ദയിലും റിയാദിലും നടന്ന പരിപാടിയില്‍ വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും കമ്പനി പ്രതിനിധികളും പങ്കെടുത്തു. റിയാദില്‍ നടന്ന അവസാന സെമിനാര്‍ സാമൂഹ്യ കാര്യ മന്ത്രാലയ ഉപദേഷ്ടാവ് ഡോ. സആദ് അല്‍ ദുവായന് ഉദ്ഘാടനം ചെയ്തു.
മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് പി മുജീബ് റഹ്മാന് അധ്യക്ഷനായിരുന്നു. ടാസ് ആന്റ് ഹാംജിത്ത് സിഇഒ പരിപാടിയില്‍ സംസാരിച്ചു. ഡയറക്ടര്‍ അഹ്സന് അബ്ദുള്ളയാണ് നികുതി സംബന്ധിച്ച ഒന്നര മണിക്കൂര്‍ നീണ്ട അവതരണം നടത്തിയത്. ഗള്‍ഫ് മാധ്യമം മാര്‍ക്കറ്റിങ് മാനേജര്‍ ഹിലാല്‍ ഹുസൈന് സ്വാഗതം പറഞ്ഞു. ഗള്‍ഫ് മാധ്യമം ഓപ്പറേഷന് ഡയറക്ടര്‍ സലീം ഖാലിദ് നന്ദി പറഞ്ഞു.