Gulf
സ്വദേശിവത്കരണം; എണ്ണ, പ്രകൃതി വാതക മേഖലയിൽ ഇതുവരെ നിയമനം നൽകിയത്​ 1500 പേർക്ക്സ്വദേശിവത്കരണം; എണ്ണ, പ്രകൃതി വാതക മേഖലയിൽ ഇതുവരെ നിയമനം നൽകിയത്​ 1500 പേർക്ക്
Gulf

സ്വദേശിവത്കരണം; എണ്ണ, പ്രകൃതി വാതക മേഖലയിൽ ഇതുവരെ നിയമനം നൽകിയത്​ 1500 പേർക്ക്

Jaisy
|
6 May 2018 1:14 PM GMT

സ്വദേശിവത്കരണ പദ്ധതിയിൽ അയ്യായിരം തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാക്കാനാണ്​ നിർദേശമെന്ന്​ എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം അൽ ഔഫി മസ്കത്തിൽ പറഞ്ഞു

ഒമാനിൽ സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി എണ്ണ, പ്രകൃതി വാതക മേഖലയിൽ ഇതുവരെ നിയമനം നൽകിയത്​ 1500 പേർക്ക്​. സ്വദേശിവത്കരണ പദ്ധതിയിൽ അയ്യായിരം തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാക്കാനാണ്​ നിർദ്ദേശമെന്ന്​ എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം അൽ ഔഫി മസ്കത്തിൽ പറഞ്ഞു.

മന്ത്രിസഭാ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിനുള്ളിൽ നടപടികൾ പൂർത്തിയാകും. താത്ക്കാലിക നടപടി എന്നതിലുപരി ദീർഘകാലത്തേക്കുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ്​ ലക്ഷ്യമെന്നും അൽ ഔഫി പറഞ്ഞു.എണ്ണ, പ്രകൃതി വാതക മേഖലയിലെ കമ്പനികൾക്ക്​ വിദേശികൾക്കുള്ള വിസ ലഭിക്കാൻ എണ്ണ, പ്രകൃതി വാതക മന്ത്രാലയത്തിന്റെ എൻ.ഒ.സി സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കുമെന്ന്​ അൽ ഔഫി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കരാറുകാർ, ഓപറേറ്റര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങി എല്ലാ മേഖലകളിലും വിസ അനുവദിക്കുന്നതിന് മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാക്കും​. മന്ത്രാലയത്തിന്റെ അനുമതി കത്തില്ലാത്ത വിസാ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന്​ മാനവ വിഭവ ശേഷി മന്ത്രാലയത്തോട്​ ആവശ്യപ്പെടുമെന്ന്​ അൽ ഔഫി പറഞ്ഞു. കമ്പനികളിലെ ഒഴിവുകൾക്ക്​ സ്വദേശികൾക്കാണ്​ മുൻഗണന നൽകേണ്ടത്​. ഒഴിവുള്ള തസ്തികകളിലേക്ക്​ സ്വദേശികളെ നിയമിക്കാൻ പരസ്യം നൽകിയതി​ന്റെയും അഭിമുഖമടക്കം നടത്തിയെന്നതിന്റെയും തെളിവുകൾ സമർപ്പിച്ചാൽ മാത്രമാകും ഈ എൻ.ഒ.സി സർട്ടിഫിക്കറ്റ്​ നൽകുക. യോഗ്യരായ സ്വദേശികളെ ലഭിച്ചില്ലെന്ന്​ മന്ത്രാലയത്തിന്​ ബോധ്യമായാൽ മാത്രമേ വിദേശികൾക്ക്​ വിസ അനുവദിക്കൂ.

Related Tags :
Similar Posts