Gulf
യൂത്ത് ഇന്ത്യ പ്രഥമ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് റിയാദില്‍ തുടക്കംയൂത്ത് ഇന്ത്യ പ്രഥമ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് റിയാദില്‍ തുടക്കം
Gulf

യൂത്ത് ഇന്ത്യ പ്രഥമ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് റിയാദില്‍ തുടക്കം

Jaisy
|
6 May 2018 10:12 AM GMT

നാദി റിയാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്

യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രഥമ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് റിയാദില്‍ തുടക്കമായി. നാദി റിയാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഈ മാസം 27നാണ് ഫൈനല്‍. ജരീര്‍ മെഡിക്കല്‍സിന്റെ വിന്നേഴ്സ് ട്രോഫിക്കും ഫോക്കസ് ലൈന്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയാണ് യൂത്ത് ഇന്ത്യയുടെ പ്രഥമ സെവന്ഡസ് ഫുട്ബോള്‍ ടൂര്‍ണമെന്റ്. റിയാദിലെ ഉറൂബ റോഡില്‍ നാദി റിയാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍.

മത്സരത്തിന്റെ രണ്ടാം ഘട്ടം ഈ മാസം 27ന് നടക്കും. അന്ന് രാത്രിയാണ് ഫൈനല്‍. റിഫ പ്രതിനിധികളും പ്രവാസി ഫുട്ബോള്‍ മേഖലയിലെ പ്രമുഖരും ഉദ്ഘാടക മത്സരത്തിന് എത്തിയിരുന്നു. ആദ്യ മത്സരങ്ങളിലെ മാന്‍ ഓഫ് ദ മാച്ചുമാര്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. ആദ്യ ദിനം 7 മത്സരങ്ങള്‍ പൂര്‍ത്തിയായി.
സ്ത്രീകളുള്‍പ്പെട നിരവധി പേര്‍ കാണികളായെത്തി. ആവേശകരമായ മത്സരങ്ങള്‍ക്കാണ് കളിക്കളം സാക്ഷ്യം വഹിച്ചത്.

Similar Posts