Gulf
Gulf
സെപ്തംബര്‍ 1 മുതല്‍ ഖത്തറില്‍ പൊതുമാപ്പ്
|7 May 2018 7:14 PM GMT
പൊതുമാപ്പ് പ്രഖ്യാപനം മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഉപകാരമാകും.
ഖത്തറില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് ഗവണ്‍മെന്റ് പൊതുമാപ്പ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 1 മുതല്‍ ഡിസംബര്‍ 1 വരെയുള്ള 3 മാസക്കാലത്തേക്കാണ് പൊതുമാപ്പ് കാലാവധിയെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
വിസ കാലാവധി കഴിഞ്ഞും റസിഡന്റ്സ് പെര്‍മിറ്റ് പുതുക്കാതെയും രാജ്യത്തു തങ്ങുന്നവര്‍ക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പൊതുമാപ്പു കാലത്ത് രേഖകള്‍ ശരിയാക്കി പുറത്തു പോകാന്‍ സാധിക്കും. പൊതുമാപ്പ് പ്രഖ്യാപനം മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഉപകാരമാകും.