മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്ത മിസൈല്‍ സഖ്യസേന തകര്‍ത്തു
|മക്കയില്‍ നിന്നും അറുപത്തി അഞ്ചു കിലോമീറ്റര്‍ അകലെ വെച്ചാണ് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും.....
മക്കയെ ലക്ഷ്യമാക്കി യമനില്‍ നിന്നും ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ സഖ്യസേന തകര്‍ത്തു. മക്കയില്‍ നിന്നും അറുപത്തി അഞ്ചു കിലോമീറ്റര്‍ അകലെ വെച്ചാണ് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിറ്റില്ല. യമനിലെ സആദയില്‍ നിന്നാണ് മക്ക ലക്ഷ്യമാക്കി മിസൈല്‍ വന്നത്. സംഭവത്തെ തുടര്‍ന്ന് സആദയിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ സൌദി സേന തകര്‍ത്തതായും ഒദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മക്കയില്‍ നിന്നും എണ്ണൂറ് കിലോമീറ്റര്‍ അകലെയാണ് യമനി സആദ നഗരം. ഒരാഴ്ച മുന്പ് താഇഫ് നഗരത്തെ ലക്ഷ്യമാക്കിയും ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
മുസ്ലിംകളുടെ പവിത്ര സ്ഥലങ്ങളെ ആക്രമിക്കുന്ന നടപടി അപലപനീയമാണെന്ന് സൌദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈല്‍ പ്രസ്താവനിയില്‍ പറഞ്ഞു. കുറ്റകരമായ സമീപനമാണ് ഹൂതികളുടേതെന്ന് സൌദി ഉന്നത പണ്ഡിതസഭ കുറ്റപ്പെടുത്തി. ദീര്‍ഘ ദൂര മിസൈല്‍ തൊടുത്തു വിടാന്‍ ഹൂതികള്‍ക്ക് സൌകര്യം നല്‍കിയത് ഇറാനാണ് സഖ്യസേന വക്താവ് അഹമ്മദ് അല്‍ അസീരി ആരോപിച്ചു. മക്കയി ലക്ഷ്യമാക്കി നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ബഹറൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് ആല്‍ ഖലീഫയും പ്രതിഷേധം രേഖപ്പെടുത്തി.