Gulf
Gulf
റിയാദില്‍ കാണികളെ ത്രസിപ്പിച്ച് വീണ്ടും സര്‍ക്കസ്
|7 May 2018 8:40 PM GMT
നൂറുകണക്കിന് പേരാണ് സര്‍ക്കസ് കാണാന്‍ കുടുംബത്തോടൊപ്പം എത്തിയത്
സൌദി അറേബ്യയിലെ റിയാദില്‍ കാണികളെ ത്രസിപ്പിച്ച് വീണ്ടും സര്‍ക്കസ്. വനിതാ താരങ്ങളും ഇത്തവണ സര്‍ക്കസില്‍ പങ്കെടുത്തു. നൂറുകണക്കിന് പേരാണ് സര്‍ക്കസ് കാണാന്‍ കുടുംബത്തോടൊപ്പം എത്തിയത്. സൌദി എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിക്ക് കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്.
വനിതാ ഡാന്‍സര്‍മാര്‍ പങ്കെടുത്ത ആദ്യ കനേഡിയന്‍ സര്ക്കസിനാണ് റിയാദ് സാക്ഷ്യം വഹിച്ചത്. മൃഗങ്ങളൊന്നുമില്ലാതെ കായിക മെയ് വഴക്കം തെളിയിച്ച സര്‍ക്കസ്. മാറുന്ന സൌദിയെ അടയാളപ്പെടുത്തുകയാണ് വിവിധ കലാപരിപാടികള്‍. വിദേശത്ത് വിനോദത്തിന് പണം ചിലവിടുന്ന കുടുംബങ്ങളെ ലക്ഷ്യം വെച്ചാണ് പരിപാടികള്‍. കണക്ക് തെറ്റിക്കാതെ നൂറ് കണക്കിന് പേരെത്തുന്നുണ്ട് മത്സരത്തിന്.