Gulf
കുവൈത്തിൽ പുറം ജോലികൾക്ക് മധ്യാഹ്ന ഇടവേളകുവൈത്തിൽ പുറം ജോലികൾക്ക് മധ്യാഹ്ന ഇടവേള
Gulf

കുവൈത്തിൽ പുറം ജോലികൾക്ക് മധ്യാഹ്ന ഇടവേള

admin
|
7 May 2018 10:23 PM GMT

പകൽ 11 നും 4 നും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. മധ്യാഹ്ന ഇടവേള നിയമം ലഘിച്ചാൽ കടുത്ത നടപടി എന്ന് മാൻ പവർ അതോറിറ്റി മുന്നറിയിപ്പ് നല്കി

കുവൈത്തിൽ ഉച്ച നേരങ്ങളിലെ പുറം ജോലികൾക്ക് ഇന്ന് മുതൽ വിലക്ക്. പകൽ 11 നും 4 നും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. മധ്യാഹ്ന ഇടവേള നിയമം ലഘിച്ചാൽ കടുത്ത നടപടി എന്ന് മാൻ പവർ അതോറിറ്റി മുന്നറിയിപ്പ് നല്കി.

രാജ്യത്തു വേനൽ കനക്കുന്ന ജൂൺ ജൂലായ് ആഗസ്റ്റ്‌ മാസങ്ങളിൽ തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന ഇടവേള നിയമം ഏര്‍പ്പെടുത്തിയത് നിയമം പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പ് വരുത്താനായി രാജ്യത്തിന്റെ ആറു പ്രവിശ്യകളിലും പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിക്കുമെന്നും നിയമ ലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മാനവ ശേഷി വകുപ്പ് ഉപമേധാവി അഹ്മദ് അല്‍ മൂസ മുന്നറിയിപ്പ് നല്കി.

മധ്യാഹ്ന ജോലി വിലക്ക് ലംഘിച്ച് ജോലി ചെയ്യാൻ നിർബന്ധിക്കുന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്യും . ഓരോ തൊഴിലാളിക്കും 200 ദീനാര്‍ എന്നാതോതിലാണ് പിഴ ഈടാക്കുക. തൊഴിലാളികളും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നാണ് മാൻ പവർ അതോറിറ്റിയുടെ നിർദേശം. കടുത്ത ചൂടിൽ തുറസ്സായ സ്ഥലങ്ങളിലും കൺസ്ട്രക്ഷൻ സൈറ്റുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തെല്ലൊരു ആശ്വാസമാണ് ആഗസ്റ്റ്‌ 31 വരെ നീളുന്ന മധ്യാഹ്ന ഇടവേള നിയമം.

Similar Posts