Gulf
സുലേഖാ ആശുപത്രിയുടെ  പിങ്ക് കാമ്പയിന് തുടക്കമായിസുലേഖാ ആശുപത്രിയുടെ പിങ്ക് കാമ്പയിന് തുടക്കമായി
Gulf

സുലേഖാ ആശുപത്രിയുടെ പിങ്ക് കാമ്പയിന് തുടക്കമായി

Jaisy
|
8 May 2018 5:28 AM GMT

മുന്‍കൂട്ടി സ്തനാര്‍ബുദം തിരിച്ചറിയാനും കൃത്യമായ ചികില്‍സ ഉറപ്പാക്കാനും സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു

സ്തനാര്‍ബുദ ബോധവത്കരണം ലക്ഷ്യമിട്ട് ദുബൈയിലും ഷാര്‍ജയിലുമായി സുലേഖാ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പിങ്ക് കാമ്പയിന് തുടക്കമായി. മുന്‍കൂട്ടി സ്തനാര്‍ബുദം തിരിച്ചറിയാനും കൃത്യമായ ചികില്‍സ ഉറപ്പാക്കാനും സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

സൗജന്യ പരിശോനാ സൗകര്യം ഉള്‍പ്പെടെ ഉറപ്പു വരുത്തിയാണ് ഇക്കുറിയും സുലേഖാ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പിങ്ക് കാമ്പയിന്‍ നടക്കുന്നത്. ദുബൈയില്‍ നടന്ന ചടങ്ങ് ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് ആല്‍ ഖാസ്മി ഉദ്ഘാടനം ചെയ്തു. ഡോ.സുലേഖ ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഉദ്ഘാടന ചടങ്ങ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സുലേഖാ ആശുപത്രിക്കു കീഴില്‍ പിങ് കാമ്പയിന്‍ നടക്കുന്നതെന്നും ആയിരക്കണക്കിന് സ്ത്രീകളിലേക്ക് ഇതിനകം സ്തനാര്‍ബുദ ബോധവത്കരണ സന്ദേശം പകരാന്‍ സാധിച്ചതായും സംഘാടകര്‍ അറിയിച്ചു.

സ്തനാര്‍ബുദം പിടിപെട്ടെങ്കിലും ഒട്ടും തളരാതെ ആത്മവീര്യത്തോടെ പൊരുതിയതിന്റെ വിജയ കഥകളുമായി ഏതാനും സ്ത്രീകളും രംഗത്തു വന്നു. സുലേഖാ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നല്‍കിയ പിന്തുണയാണ് വലിയ കരുത്തായി മാറിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts