വെടക്സ് പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് ഇന്ത്യന്‍ കമ്പനികള്‍
|37 ഇന്ത്യന്‍ കമ്പനികളാണ് ഇത്തവണ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്
ഇന്ത്യന്‍ കമ്പനികളുടെ ശക്തമായ സാന്നിധ്യമാണ് ദുബൈയിലെ പതിനെട്ടാമത് വെടക്സ് പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നത്. 37 ഇന്ത്യന്‍ കമ്പനികളാണ് ഇത്തവണ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ആദ്യമായാണ് ഇത്രയും കമ്പനികള്‍ മേളക്ക് എത്തുന്നത്.
ഇന്ത്യയില്‍ നിന്നുള്ള മൂന്ന് ചേംബര്‍ ഓഫ് കോമേഴ്സുകള്‍ മുന്‍കൈയെടുത്താണ് 37 കമ്പനികളെ പ്രദര്‍ശനത്തിനായി ദുബൈയിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിന് ശേഷം ദുബൈ വാട്ടര്‍ ആന്‍ഡ് അതോറിറ്റിയുടെ പദ്ധതികളില്‍ കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിയുന്നുണ്ടെന്ന് ഇന്തോ അറബ് ചേംബര്‍ ഓഫ് കോമേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുനന്ദ രാജേന്ദ്രന്‍ പറഞ്ഞു.
ഇന്ത്യന്‍ കമ്പനികള്‍ക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് കടന്നുവരാന്‍ വലിയ അവസരമാണ് വെടെക്സ് ഒരുക്കുന്നതെന്ന് കമ്പനി പ്രതിനിധികളും പ്രതികരിച്ചു. ജലം വൈദ്യുതി പരിസ്ഥിതി മേഖലകളിലെ ലോകോത്തര കമ്പനികള്‍ പുതിയ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന വെടെക്സ് പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും.