Gulf
അറബ്​ ലോകത്ത്​ ഏറ്റവും പ്രബലമായ പാസ്​പോര്‍ട്ട്​ യുഎഇയുടേത്​അറബ്​ ലോകത്ത്​ ഏറ്റവും പ്രബലമായ പാസ്​പോര്‍ട്ട്​ യുഎഇയുടേത്​
Gulf

അറബ്​ ലോകത്ത്​ ഏറ്റവും പ്രബലമായ പാസ്​പോര്‍ട്ട്​ യുഎഇയുടേത്​

Jaisy
|
8 May 2018 11:53 PM GMT

2017ലെ ഗ്ലോബൽ പാസ്പോർട്ട്​ റാങ്ക്​ പ്രകാരമാണിത്

ആഗോളാടിസ്ഥാനത്തിൽ 22ാം സ്ഥാനവും യുഎഇ നേടി. 2017ലെ ഗ്ലോബൽ പാസ്പോർട്ട്​ റാങ്ക്​ പ്രകാരമാണിത്​. സീഷെല്ലസ്​, യൂറഗ്വായ്​ രാജ്യങ്ങളും യുഎഇക്കൊപ്പം 22ാം സ്ഥാനം പങ്കിടുന്നു.

ജർമനിയും സിംഗപ്പൂരുമാണ്​ ഒന്നാം സ്ഥാനത്ത്​. ഇവ ഉൾപ്പെടെ ആദ്യ അഞ്ച്​ സ്ഥാനങ്ങളിൽ 22 രാജ്യങ്ങളുണ്ട്​. ജിസിസി രാജ്യങ്ങളിൽ കുവൈത്താണ്​ രണ്ടാം സ്ഥാനത്ത്​. 48ാം റാങ്കാണ്​ കുവൈത്തിനുള്ളത്​. ഖത്തർ 50, ബഹ്​റൈൻ 53, ഒമാൻ 55, സൗദി അറേബ്യ 58 എന്നിങ്ങനെയാണ്​ മറ്റു ജിസിസി രാജ്യങ്ങളുടെ റാങ്കുകൾ.

ഇന്ത്യ 78ാം സ്ഥാനത്താണ്​. ഇന്ത്യയുടെ അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്താനുമാണ്​ പട്ടികയിൽ ഏറ്റവും പിറകിൽ. അഫ്ഗാനിസ്താന്​ 93ാം സ്ഥാനവും പാകിസ്​താന്​ 92ാം സ്ഥാനവുമാണ്​. ഇവയെ കൂടാതെ സോമാലിയ , സിറിയ , ഇറാഖ്​ എന്നിവയാണ്​ പട്ടികയിലെ അവസാനത്തെ അഞ്ച്​ രാജ്യങ്ങൾ. 2017 മാർച്ച്​ രണ്ടാം വാരത്തിൽ നൊമാഡ് കാപറ്റലിസ്​റ്റ് പുറത്തുവിട്ട പഠന റിപ്പോർട്ടിൽ യുഎഇ പാസ്​പോർട്ട്​ മിഡിലീസ്​റ്റിൽ ഒന്നാമതെത്തിയിരുന്നു. ആഗോളാടിസ്ഥാനത്തിൽ 70ാം സ്ഥാനമായിരുന്നു. 2016ൽ ആർട്ടൺ കാപിറ്റൽ പ്രസിദ്ധീകരിച്ച പുതു തലമുറ പാസ്​പോർട്ട് സൂചികയിൽ ജി.സി.സി മേഖലയിൽ യു.എ.ഇ മുന്നിലെത്തിയിരുന്നു.

യുഎഇ വിദേശകാര്യ,അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഈയിടെ യുഎഇ പാസ്​പോർട്ട്​ ശാക്തീകരണ പദ്ധതി ആരംഭിച്ചിരുന്നു. 2021ഒാടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച്​ പാസ്പോർട്ടുകളിലൊന്നായി സ്ഥാനം പിടിക്കുകയെന്നതാണ്​ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട്​ വലിയ നേട്ടമാണ്​ കൈവരിക്കാൻ സാധിച്ചത്​. 122 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും എന്നതാണ് യുഎഇ പാസ്​പോർട്ടിനെ മുന്നിലെത്തിക്കുന്ന പ്രധാന ഘടകം.

Related Tags :
Similar Posts