Gulf
ഒമാനിൽ​ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കുറഞ്ഞുഒമാനിൽ​ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കുറഞ്ഞു
Gulf

ഒമാനിൽ​ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കുറഞ്ഞു

Jaisy
|
8 May 2018 8:44 PM GMT

51 ശതമാനത്തിന്റെ കുറവാണ്​ കഴിഞ്ഞ വർഷം ഉണ്ടായതെന്ന്​ റോയൽ ഒമാൻ പൊലീസിന്റെ കണക്കുകൾ പറയുന്നു

ഒമാനിൽ​ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കുത്തനെ കുറഞ്ഞതായി കണക്കുകൾ. 51 ശതമാനത്തിന്റെ കുറവാണ്​ കഴിഞ്ഞ വർഷം ഉണ്ടായതെന്ന്​ റോയൽ ഒമാൻ പൊലീസിന്റെ കണക്കുകൾ പറയുന്നു. മയക്കുമരുന്നിന്റെ വ്യാപനം രാജ്യത്ത്​ തടയാൻ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിലെ ശ്രദ്ധേയ നേട്ടമാണ്​ ഇതെന്ന്​ കണക്കാക്കപ്പെടുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട്​ 2538 കേസുകളാണ്​ കഴിഞ്ഞ വർഷം ഉണ്ടായത്​. ഈ കേസുകളിൽ എല്ലാമായി 3590 പേർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. റോയൽ ഒമാൻ പൊലീസിന്റെ വിവിധ വിഭാഗങ്ങൾ, മറ്റു സുരക്ഷാ ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെയാണ്​ ഈ നേട്ടം കൈവരിച്ചതെന്ന്​ നാർക്കോടിക്​സ്​ കൺട്രോൾ ഡയറക്ടറേറ്റ്​ മേധാവി കേണൽ അബ്​ദുറഹ്​മാൻ അൽ ഫാർസി പറഞ്ഞു. സമൂഹത്തെ പ്രത്യേകിച്ച്​, യുവാക്കളെ മയക്കുമരുന്നിന്റെ വിപത്തുകളിൽ നിന്ന്​ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും. കർശനമായ നിരീക്ഷണ നടപടികളും കടുത്ത ശിക്ഷാ നടപടികളുമാണ്​ മയക്കുമരുന്ന്​ കേസുകളിൽ കുറവ്​ വരാൻ കാരണമെന്നും അബ്​ദുൽറഹ്​മാൻ അൽ ഫാർസി പറഞ്ഞു. മയക്കുമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച്​ എട്ട്​ ശതമാനത്തിന്റെയും കുറവുണ്ടായതായി അബ്​ദുൽറഹ്​മാൻ അൽ ഫാർസി പറഞ്ഞു.

Similar Posts