Gulf
ദുബൈയില്‍ പുതുവർഷ അവധി ദിനങ്ങളിലെ ആശുപത്രികളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചുദുബൈയില്‍ പുതുവർഷ അവധി ദിനങ്ങളിലെ ആശുപത്രികളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
Gulf

ദുബൈയില്‍ പുതുവർഷ അവധി ദിനങ്ങളിലെ ആശുപത്രികളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jaisy
|
8 May 2018 10:48 PM GMT

ഡിസംബർ 31, ജനുവരി ഒന്ന്​ തിയതികളിൽ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും ഷിഫ്റ്റുകൾ പ്രകാരം പ്രവർത്തിക്കും

പുതുവർഷ അവധി ദിനങ്ങളിലെ ദുബൈ ആരോഗ്യ അതോറിറ്റി ​ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം പ്രഖ്യാപിച്ചു. ഡിസംബർ 31, ജനുവരി ഒന്ന്​ തിയതികളിൽ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും ഷിഫ്റ്റുകൾ പ്രകാരം പ്രവർത്തിക്കും.

അവധിവേളയിൽ ആവശ്യമായ ഏതു സാഹചര്യത്തിലും വൈദ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്​ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും ഉണ്ടാവും. അത്യാഹിത വിഭാഗങ്ങൾ എല്ലാ ആശുപത്രികളിലും പൂർണ സമയംപ്രവർത്തിക്കും. ദുബൈ, റാശിദ്​, ലത്തീഫ ആശുപത്രികളിലെ ക്ലിനിക്കുകൾക്ക്​ രണ്ടു ദിവസവും അവധിയാണ്​.

അൽ ബർഷ, നാദൽ ഹമർ ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. എന്നാൽ മറ്റ്​ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുടങ്ങും. മെഡിക്കൽ ഫിറ്റ്നസ്​ കേന്ദ്രങ്ങൾ, തലാസീമിയ സെന്റർ, ദുബൈ ഫിസിയോതെറാപ്പി റിഹാബിലിറ്റേഷൻ സെൻറർ, ദുബൈ ഗൈനക്കോളജി ഫെർട്ടിലിറ്റി സെൻറർ ദുബൈ ഡയബറ്റിക്​സ്​ സെന്റർ എന്നിവ അവധിയായിരിക്കും.

Related Tags :
Similar Posts