ദുബൈയില്‍ പുതുവർഷ അവധി ദിനങ്ങളിലെ ആശുപത്രികളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
|ഡിസംബർ 31, ജനുവരി ഒന്ന് തിയതികളിൽ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും ഷിഫ്റ്റുകൾ പ്രകാരം പ്രവർത്തിക്കും
പുതുവർഷ അവധി ദിനങ്ങളിലെ ദുബൈ ആരോഗ്യ അതോറിറ്റി ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം പ്രഖ്യാപിച്ചു. ഡിസംബർ 31, ജനുവരി ഒന്ന് തിയതികളിൽ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും ഷിഫ്റ്റുകൾ പ്രകാരം പ്രവർത്തിക്കും.
അവധിവേളയിൽ ആവശ്യമായ ഏതു സാഹചര്യത്തിലും വൈദ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും ഉണ്ടാവും. അത്യാഹിത വിഭാഗങ്ങൾ എല്ലാ ആശുപത്രികളിലും പൂർണ സമയംപ്രവർത്തിക്കും. ദുബൈ, റാശിദ്, ലത്തീഫ ആശുപത്രികളിലെ ക്ലിനിക്കുകൾക്ക് രണ്ടു ദിവസവും അവധിയാണ്.
അൽ ബർഷ, നാദൽ ഹമർ ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. എന്നാൽ മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുടങ്ങും. മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങൾ, തലാസീമിയ സെന്റർ, ദുബൈ ഫിസിയോതെറാപ്പി റിഹാബിലിറ്റേഷൻ സെൻറർ, ദുബൈ ഗൈനക്കോളജി ഫെർട്ടിലിറ്റി സെൻറർ ദുബൈ ഡയബറ്റിക്സ് സെന്റർ എന്നിവ അവധിയായിരിക്കും.