Gulf
ഇന്ത്യ എല്ലാവരുടേതുമാണ് ക്യാമ്പയിന് തുടക്കമായിഇന്ത്യ എല്ലാവരുടേതുമാണ് ക്യാമ്പയിന് തുടക്കമായി
Gulf

ഇന്ത്യ എല്ലാവരുടേതുമാണ് ക്യാമ്പയിന് തുടക്കമായി

Jaisy
|
8 May 2018 9:52 PM GMT

ക്യാമ്പയിന്‍ പ്രസിഡന്റ് സാജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു

ഇന്ത്യ എല്ലാവരുടേതുമാണ് എന്ന തലക്കെട്ടില്‍ പ്രവാസി സാംസ്കാരിക വേദി ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്‍ പ്രസിഡന്റ് സാജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

സംഘ്പരിവാര്‍ ശക്തികളില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ രാജ്യസ്നേഹികളായ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണമെന്ന ആഹ്വാനത്തോടെയാണ് പ്രവാസി സാംസ്കാരിക വേദിയുടെ ക്യാമ്പയിന് തുടക്കമായത്. നീതിന്യായ വ്യവസ്ഥ ഉള്‍പ്പടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയാണ് കേന്ദ്ര ഗവണ്‍മെന്റെന്ന് കാമ്പയിന്‍‍ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. ക്യാമ്പയിന്‍ ഉദ്ഘാടന സമ്മേളനം പ്രസിഡന്റ് സാജു ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റഹ്മത്ത് തിരുത്തിയാട് അധ്യക്ഷനായിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. ഖലീല്‍ പാലോട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ദീപക് കലാനി സദസ്സിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരികൃഷ്ണന്‍, സൈനുലാബിദീന്‍ സലിം മൂസ സ്വാഗതവും അശ്രഫ് കൊടിഞ്ഞി എന്നിവര്‍ സംസാരിച്ചു.

Related Tags :
Similar Posts