Gulf
കുവൈത്ത് പൊതുമേഖലയിൽ സ്വദേശിവത്​കരണം ഊർജ്ജിതമാക്കാൻ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്കുവൈത്ത് പൊതുമേഖലയിൽ സ്വദേശിവത്​കരണം ഊർജ്ജിതമാക്കാൻ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്
Gulf

കുവൈത്ത് പൊതുമേഖലയിൽ സ്വദേശിവത്​കരണം ഊർജ്ജിതമാക്കാൻ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്

Jaisy
|
9 May 2018 3:15 AM GMT

ചില വകുപ്പുകളിൽ അഞ്ച് വർഷത്തിനിടെ 100 ശതമാനമാണ് സ്വദേശിവത്​കരണം ഏർപ്പെടുത്താൻ നീക്കം

കുവൈത്തിലെ പൊതുമേഖലയിൽ സ്വദേശിവത്​കരണം ഊർജ്ജിതമാക്കാൻ അധികൃതർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. സോഫ്റ്റ്​വെയർ, കമ്പ്യൂട്ടർ പ്രോഗ്രാമിങ്​, ടാറ്റാ എൻട്രി, സെക്രട്ടറി, പ്രിന്റിങ്​, പുസ്തക നിർമാണം, എക്സ്​റ്റൻഷൻ ഓഫിസ്​, സെക്യൂരിറ്റി ജോലിക്കാർ, സ്​റ്റോർ കീപ്പർ, ഡ്രൈവർ തസ്തികകളിലും മറ്റ് സേവന മേഖലകളിലും 90 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്തും.

ചില വകുപ്പുകളിൽ അഞ്ച് വർഷത്തിനിടെ 100 ശതമാനമാണ് സ്വദേശിവത്​കരണം ഏർപ്പെടുത്താൻ നീക്കം. വകുപ്പ്​ ഭരണവുമായി ബന്ധപ്പെട്ട മേഖല, കല, സാംസ്കാരിക, പത്രപ്രവർത്തന മേഖലകൾ, പബ്ലിക് റിലഷൻ വകുപ്പ്​, കടലുമായി ബന്ധപ്പെട്ട ജോലികൾ, ശാസ്ത്ര സാങ്കേതിക വകുപ്പുകൾ, ജനറൽ സെൻസസ്​ ബോർഡ് എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നൂറ് ശതമാനമാക്കി ഉയർത്തുക. എൻജിനീയറിങ്​, വിദ്യാഭ്യാസ, സ്പോർട്സ്​ മേഖലകളിലും 97 ശതമാനമാണ് കുവൈത്തിവത്കരണം ഏർപ്പെടുത്തുക.

ശാസ്ത്ര,സങ്കേതിക തസ്തികകളിലും ധനകാര്യ- വാണിജ്യ മേഖലകളിലം 95 ശതാനമാണ് കുവൈത്തിവത്​കരണം ഉദ്ദേശിക്കുന്നു. കുറ്റാന്വേഷണ വിഭാഗം, മെഡിക്കൽ എമർജൻസി വിഭാഗം എന്നിവയിൽ 98 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുമ്പോൾ എല്ലാവിധ സേവന മേഖലകളിലും 85 ശതമാനം സ്വദേശിവത്കരണത്തിനാണ് പദ്ധതി. കാർഷിക,മത്സ്യ സമ്പദ്​ മേഖലയിൽ 75 ശതമാനം തസ്തികകളിലും കുവൈത്തികളെ നിയമക്കും. പഠന പരിശീലനകാര്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളിൽ 75 ശതമാനമാനത്തിലും കുവൈത്തികൾക്ക് അവസരം നൽകാനാണ് തീരുമാനം. ഈ പഞ്ചവത്സര പദ്ധതികൾ വഴി സർക്കാർ ജോലി കാത്തിരിക്കുന്ന മുഴുവൻ കുവൈത്തികൾക്കും നിയമനം നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Related Tags :
Similar Posts