Gulf
ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ പൊലീസുകാരെ സിവിൽ വേഷത്തിൽ നിയോഗിക്കുംഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ പൊലീസുകാരെ സിവിൽ വേഷത്തിൽ നിയോഗിക്കും
Gulf

ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ പൊലീസുകാരെ സിവിൽ വേഷത്തിൽ നിയോഗിക്കും

Jaisy
|
9 May 2018 5:58 AM GMT

ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ഡിപ്പാർട്ടുമെൻറ് മേധാവി കേണൽ ആദിൽ അൽ ഹശ്ശാശാണ് ഇക്കാര്യം അറിയിച്ചത്

കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ പൊലീസുകാരെ സിവിൽ വേഷത്തിൽ നിയോഗിക്കും. ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ഡിപ്പാർട്ടുമെൻറ് മേധാവി കേണൽ ആദിൽ അൽ ഹശ്ശാശാണ് ഇക്കാര്യം അറിയിച്ചത് .ഡ്രൈവിങ്ങിനിടെ ഇയർഫോൺ ബ്ലൂടൂത്ത് സ്പീക്കർ എന്നിവ വഴിയുള്ള ഫോൺ വിളി നിയമലംഘനമായി കണക്കാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ , സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ തുടങ്ങിയ കേസുകൾ വർധിച്ച സാഹഹചര്യത്തിലാണ് നിയമലംഘകരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം സിവിൽ പോലീസിനെ രംഗത്തിറക്കുന്നത്. യൂണിഫോമിലല്ലാതെ നിരത്തുകളിൽ നിരീക്ഷണം നടത്തുന്ന ഉദ്യോഗസ്ഥർ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കും . ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും ഗുരുതര നിയമലംഘനമായി കണക്കാക്കും . രണ്ടുമാസത്തേക്കു വാഹനം തടഞ്ഞു വയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആണ് ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരെ കാത്തിരിക്കുന്നത് . മൊബൈൽ ഫോൺ കയ്യിലെടുത്തു ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളതെന്നും എയർ ഫോൺ, ബ്ലൂത്ത് ടൂത്ത് സ്പീക്കർ എന്നിവ ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കില്ലെന്നും കേണൽ ആദിൽ അൽ ഹശ്ശാശ് പറഞ്ഞു. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസം മുതൽ പരിശോധന ശക്തമാക്കിയിട്ടുണ്ട് .നടപ്പാതകളിൽ നിർത്തിയിടുന്ന വാഹനം രണ്ട് മാസം കസ്റ്റഡിയിലെടുക്കും നോപാർക്കിങ്ങിനുള്ള പതിനഞ്ചു ദിനാറിനു പുറമെ കസ്റ്റഡിയിലുള്ള ഓരോ ദിവസത്തിനും ഒരു ദീനാർ വീതവും വാഹനം കൊണ്ടുപോകുന്നതിന്റെ ചെലവിലേക്ക് 10 ദീനാറും ഉടമയിൽ നിന്ന് ഈടാക്കും . വാഹനത്തിന് സംഭവിക്കുന്ന നാശനഷ്​ടങ്ങൾക്ക് ഡിപ്പാർട്ടുമെന്റ് ഉത്തരവാദികളായിരിക്കില്ലെന്നും ആദിൽ അൽ ഹശ്ശാശ് കൂട്ടിച്ചേർത്തു.

Similar Posts