Gulf
മക്കയിലെ താത്കാലിക മത്വാഫ് പൊളിച്ചുമാറ്റുന്നത് അവസാനഘട്ടത്തിലേക്ക്മക്കയിലെ താത്കാലിക മത്വാഫ് പൊളിച്ചുമാറ്റുന്നത് അവസാനഘട്ടത്തിലേക്ക്
Gulf

മക്കയിലെ താത്കാലിക മത്വാഫ് പൊളിച്ചുമാറ്റുന്നത് അവസാനഘട്ടത്തിലേക്ക്

admin
|
9 May 2018 1:34 PM GMT

കഅ്ബക്ക് ചുറ്റും രണ്ട് നിലകളിലായി നിര്‍മിച്ച താത്കാലിക മത്വാഫ് പൊളിക്കുന്നതിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി...

മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിര്‍മിച്ച താത്കാലിക മത്വാഫ് പൊളിച്ചുമാറ്റുന്ന നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. കഅ്ബക്ക് ചുറ്റും രണ്ട് നിലകളിലായി നിര്‍മിച്ച താത്കാലിക മത്വാഫ് പൊളിക്കുന്നതിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി.

മത്വാഫിന്റെ കിഴക്ക് ഭാഗത്താണ് ഇനി പൊളിച്ചു നീക്കാനുള്ളത്. ഈമാസം ആദ്യം ആരംഭിച്ച ജോലി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. മതാഫ് വികസന പ്രവര്‍ത്തികള്‍ ആരംഭിച്ചപ്പോള്‍ തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് താത്കാലിക പാലം പണിതിരുന്നത്. വികസന പദ്ധതി അവസാനഘട്ടത്തിലെത്തിയതിനെ തുടര്‍ന്നാണ് താത്കാലിക പാലം പൊളിക്കുന്നത്.

Related Tags :
Similar Posts